AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VD Satheesan: ‘സിപിഎം ഇക്കാര്യത്തില്‍ അധികം കളിക്കരുത്, കേരളം ഞെട്ടിപ്പോകും, വരുന്നുണ്ട്…നോക്കിക്കോ’

Rahul Mankootathil Controversy: തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും വിഡി സതീശന്‍ മറുപടി നല്‍കി. തെരഞ്ഞെടുപ്പിന് ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്നും അത്രയും ദിവസം വരെ ഇതെല്ലാം പറയാതെ പോകാനാകുമോ എന്നും വിഡി സതീശന്‍ ചോദിച്ചു.

VD Satheesan: ‘സിപിഎം ഇക്കാര്യത്തില്‍ അധികം കളിക്കരുത്, കേരളം ഞെട്ടിപ്പോകും, വരുന്നുണ്ട്…നോക്കിക്കോ’
വിഡി സതീശന്‍ Image Credit source: VD Satheesan Facebook
Shiji M K
Shiji M K | Published: 26 Aug 2025 | 02:01 PM

കോഴിക്കോട്: സിപിഎമ്മിനെതിരെ ഭീഷണി മുഴക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സതീശന്റെ മുന്നറിയിപ്പ്. കേരളം ഞെട്ടുന്ന വാര്‍ത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഞാന്‍ പറയുന്നത് കേട്ട് ഭീഷണിയാണെന്ന് നിങ്ങള്‍ വിചാരിക്കരുത്. എന്നാല്‍ ഭീഷണിയല്ലേ എന്ന് ചോദിച്ചാല്‍ ആണ്. ഇക്കാര്യത്തില്‍ സിപിഎമ്മുകാര്‍ അധികം കളിക്കരുത്. കേരളം ഞെട്ടി പോകും, അതിന് വലിയ താമസമൊന്നും വേണ്ട. ഞാനൊരു കാര്യം പറഞ്ഞാല്‍ അത് വൈകാതെ തന്നെ സംഭവിക്കും,’ വിഡി സതീശന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും വിഡി സതീശന്‍ മറുപടി നല്‍കി. തെരഞ്ഞെടുപ്പിന് ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്നും അത്രയും ദിവസം വരെ ഇതെല്ലാം പറയാതെ പോകാനാകുമോ എന്നും വിഡി സതീശന്‍ ചോദിച്ചു.

സിപിഎമ്മിന് മാത്രമല്ല ബിജെപിക്കുമുണ്ട് വിഡി സതീശന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസിനെതിരെ കാളയുമായി ബിജെപി കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്, ബിജെപി ഓഫീസിന് മുമ്പില്‍ തന്നെ കെട്ടിയിടണം. ആ കാളയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്താം. അതിനുള്ള സാഹചര്യം ബിജെപിക്കാര്‍ക്ക് എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ, അതിനായി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Aryanad Panchayat Member Death: ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സൂചന

അതേസമയം, തിരുവനന്തപുരം ആര്യനാട് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം എസ് ശ്രീജയുടെ ആത്മഹത്യയില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാമ്പത്തിക ബാധ്യതയുള്ള ആളുകളെ പൊതുയോഗം നടത്തി സിപിഎം ആക്ഷേപിക്കുന്നുവെന്നും സ്ത്രീകളെ അധിക്ഷേപിക്കുന്ന പാര്‍ട്ടിയായി മാറിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.