Vedan Ganja Case: കഞ്ചാവ് കേസിൽ ജാമ്യം കിട്ടും; മാലയിൽ പുലിപ്പല്ലാണെങ്കിൽ ജാമ്യമില്ല: നിയമമറിയാം

Law Behind Using Tiger Teeth: മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിക്കുന്നത് നിസ്സാര കുറ്റമല്ല. കഞ്ചാവ് കേസിലല്ല, ഈ കേസിലാണ് വേടൻ വിയർക്കാൻ പോകുന്നത്. നിയമം പറയുന്നത് ഇങ്ങനെയാണ്.

Vedan Ganja Case: കഞ്ചാവ് കേസിൽ ജാമ്യം കിട്ടും; മാലയിൽ പുലിപ്പല്ലാണെങ്കിൽ ജാമ്യമില്ല: നിയമമറിയാം

വേടൻ

Published: 

28 Apr 2025 | 07:59 PM

കഞ്ചാവ് കേസിൽ പോലീസ് പിടികൂടിയ വേടന് അതല്ല വലിയ തലവേദന. വെറും ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തത്. വിതരണമല്ല, ഉപയോഗമാണ് ലക്ഷ്യമെന്നതിനാൽ എളുപ്പത്തിൽ ജാമ്യം ലഭിക്കും. 100 ഗ്രാം വരെ കഞ്ചാവ് ചെറിയ അളവാണ്. ഇതിൽ നിന്ന് എളുപ്പത്തിൽ ഊരാം. സ്റ്റേഷൻ ജാമ്യത്തിൽ തന്നെ പുറത്തുപോകാം. എന്നാൽ, ഊരാൻ കഴിയാത്ത ഒന്നുണ്ട്, വേടൻ്റെ മാലയിലെ പുലിപ്പല്ല്. ജാമ്യമില്ലാ വകുപ്പാണ് അത്.

ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ വേടൻ ധരിച്ചിരുന്ന മാലയിൽ പുലിപ്പല്ലെന്ന് തോന്നുന്ന വസ്തു കണ്ടെത്തുകയായിരുന്നു. പിന്നീട് വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഇത് പുലിപ്പല്ല് തന്നെയെന്ന് കണ്ടെത്തി. തുടർന്ന് വേടനെതിരെ കേസെടുത്തു. തായ്‌ലൻഡിൽ നിന്നാണ് ഈ പുലിപ്പല്ല് കൊണ്ടുവന്നതെന്ന് വേടൻ പോലീസിനോട് സമ്മതിക്കുകയും ചെയ്തു. ഈ കേസിൽ ജാമ്യം ലഭിക്കില്ല. വന്യജീവികളുടെ നഖം, പല്ല് തുടങ്ങിയവ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇത്.

നിയമം ഇങ്ങനെ
1972ലെ വൈൽഡ്ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം വന്യജീവികളുടെ നഖവും പല്ലും സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും പിഴയും നിയമം തെറ്റിക്കുന്നവർക്ക് ലഭിക്കും. വേടൻ കുറ്റം സമ്മതിച്ച സ്ഥിതിയ്ക്ക് വനം വകുപ്പ് ഇതിൽ എന്ത് നിലപാട് എടുക്കുമെന്നത് ശ്രദ്ധേയമാണ്.

പോലീസ് നടത്തിയ പരിശോധനയിൽ മാലയിലെ പുല്ലിപ്പല്ല് കണ്ടെത്തുകയും വിവരം വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് കോടനാട് നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ച വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തു.

Also Read: Rapper Vedan Ganja Case: മാലയിലും വേടന് കുരുക്ക്; പുലി പല്ലെന്ന് മൊഴി, വനം വകുപ്പ് ഉടൻ കസ്റ്റഡിലെടുക്കും

ഏപ്രിൽ 28ന് വേടൻ്റെ ഫ്ലാറ്റിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. കഞ്ചാവ് ഉപയോഗിച്ചെന്ന് വേടൻ പോലീസിനോട് സമ്മതിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന എട്ട് പേരും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സമ്മതിച്ചു. കഞ്ചാവിനൊപ്പം ഫ്‌ളാറ്റില്‍ നിന്ന് 9.5 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
കോവളം സ്പാ പീഡനം: സഹ ഉടമയും ഹെൽത്ത് ഇൻസ്‌പെക്ടറുമായ സ്ത്രീ അ‌റസ്റ്റിൽ; തെളിവുകൾ കണ്ടെടുത്ത് SIT
ചേരാനല്ലൂർ അപകടം: മുൻകൂർ ജാമ്യം വേണം, രണ്ടാം പ്രതിയായ ജഡ്ജി ഹൈക്കോടതിയിൽ; അ‌റസ്റ്റിൽ തീരുമാനം ഇന്നറിയാം
Kerala Weather Update: മഴ കുറയും, ചൂട് വർദ്ധിക്കും; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ്
മന്ത്രിമാര്‍ക്ക് 25000 വീതം, എംഎല്‍എമാര്‍ക്ക് 28000 രൂപയും, ശമ്പള വര്‍ദ്ധനവിന് അംഗീകാരം നല്‍കി മന്ത്രിസഭ
ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു;വീട്ടിൽ വീണ്ടും പരിശോധന
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു