AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‘വേടന്‍ നല്ല മനുഷ്യനാണ്, കഞ്ചാവ് വലിക്കുന്നതോ ബ്രൗണ്‍ ഷുഗര്‍ എടുക്കുന്നതോ ഞങ്ങള്‍ കണ്ടിട്ടില്ല’; ഫ്‌ളാറ്റിലെ താമസക്കാര്‍

Rapper Vedan Ganja Case: കഞ്ചാവോ ബ്രൗണ്‍ഷുഗറോ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നാണ് മറ്റ് താമസക്കാര്‍ പറയുന്നത്. വേടനെ അറിയാമെന്നും മദ്യപാനിയല്ലെന്നും നല്ല മനുഷ്യനാണെന്നും താമസക്കാരിലൊരാള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

‘വേടന്‍ നല്ല മനുഷ്യനാണ്, കഞ്ചാവ് വലിക്കുന്നതോ ബ്രൗണ്‍ ഷുഗര്‍ എടുക്കുന്നതോ ഞങ്ങള്‍ കണ്ടിട്ടില്ല’; ഫ്‌ളാറ്റിലെ താമസക്കാര്‍
Rapper Hiran Das Aka Vedan
Sarika KP
Sarika KP | Published: 28 Apr 2025 | 07:16 PM

കൊച്ചി: ഇന്ന് പുലർച്ചെയാണ് കൊച്ചി കണിയാമ്പുഴയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവുമായി ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പര്‍ വേടനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കഞ്ചാവ് ഉപയോഗിച്ചതായും വേടൻ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയിതാ വേടനെ കുറിച്ച് ഫ്‌ളാറ്റിലെ മറ്റ് താമസക്കാര്‍ പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്. കഞ്ചാവോ ബ്രൗണ്‍ഷുഗറോ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നാണ് മറ്റ് താമസക്കാര്‍ പറയുന്നത്. വേടനെ അറിയാമെന്നും മദ്യപാനിയല്ലെന്നും നല്ല മനുഷ്യനാണെന്നും താമസക്കാരിലൊരാള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

‘വേടനെ പരിചയമുണ്ട്, വേടന്‍ നല്ല മനുഷ്യനാണ്. കഞ്ചാവടിക്കുമോ വെള്ളമടിക്കുമോ എന്നൊന്നും നോക്കാറില്ലെന്നും മദ്യപാനിയല്ലെന്നും താമസക്കാരിലൊരാള്‍ പറഞ്ഞു. കഞ്ചാവ് വലിക്കുന്നതോ ബ്രൗണ്‍ ഷുഗര്‍ എടുക്കുന്നതോ തങ്ങൾ കണ്ടിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെയാണ് വേടൻ മുറിയിലെത്തിയത്. 12 മണിക്ക് ശേഷം ആളുകള്‍ വന്നു. വേടന്റെ റൂമില്‍ ആളുകള്‍ വന്നും പോയി കൊണ്ടിരിക്കും, എട്ടുപേര്‍ ഇന്നലെ രാത്രിയുണ്ടായിരുന്നു. ഇന്ന് രാവിലെ രണ്ടുപേര്‍ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടന്‍; സര്‍ക്കാരിന്റെ നാലാംവാര്‍ഷിക പരിപാടിയില്‍ നിന്ന് ഒഴിവാക്കി

വേടന്റെ കൊച്ചി കണിയാമ്പുഴയിലെ ഫ്‌ളാറ്റില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പോലീസ് ഫ്‌ളാറ്റില്‍ എത്തിയത്. തുടർന്നാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് വേടന്‍ അടക്കം ഒമ്പതുപേര്‍ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം അറസ്റ്റിലായ റാപ്പർ വേടന്റെ വൈദ്യ പരിശോധന പൂർത്തിയാക്കി ഹിൽ പാലസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കഞ്ചാവിനു പുറമെ ഫ്ലാറ്റിൽ മൊബൈല്‍ ഫോണുകളും ഒമ്പതര ലക്ഷം രൂപയും കഞ്ചാവ് തെറുത്ത് വലിക്കാനുള്ള പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്.  പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്നാണ് വേടൻ പറയുന്നത്.