Vehicle Modification : വാഹനപ്രേമികളേ ശാന്തരാകുവിന്‍… സീറ്റ് കവറിലും സ്റ്റിക്കറിലും ഒതുങ്ങില്ല!, മോഡറേറ്റ് മോഡിഫിക്കേഷന് പച്ചക്കൊടി നല്‍കാന്‍ സര്‍ക്കാര്‍
Vehicle Modification rules likely to be relaxed : കേരളത്തിലെ വാഹനപ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സീറ്റ് കവറും സ്റ്റിക്കറും ക്യാമറയും മാത്രമല്ല, കൂടുതല്‍ മോഡിഫിക്കേഷന് അനുമതി നല്‍കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ തന്നെ അക്കാര്യം സ്ഥിരീകരിച്ചരിക്കുകയാണ്. മോഡറേറ്റ് മോഡിഫിക്കേഷന്‍ അനുവദിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

മന്ത്രി സി.പി ജോണ്‍
തിരുവനന്തപുരം : നിരാശയിലായ കേരളത്തിലെ വാഹനപ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സീറ്റ് കവറും സ്റ്റിക്കറും ക്യാമറയും മാത്രമല്ല, കൂടുതല്‍ മോഡിഫിക്കേഷന് അനുമതി നല്‍കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ തന്നെ അക്കാര്യം സ്ഥിരീകരിച്ചരിക്കുകയാണ്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി, സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധയില്‍ ഉള്‍പ്പെടുത്തി വിഷയത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണ് മോഡിഫിക്കേഷന്‍. പെര്‍മിറ്റിംഗ് ആണ് സര്‍ക്കാര്‍ നയം അല്ലാതെ ലിമിറ്റിംഗ് അല്ല. തീ തുപ്പുന്ന പോലുള്ള രൂപമാറ്റങ്ങള്‍ വാഹനങ്ങള്‍ അനുവദിക്കില്ല. അതിമ ശബ്ദവും വെളിച്ചവും പുറപ്പെടുവിക്കുന്ന മോഡിഫിക്കേഷനും പറ്റില്ല. ഇക്കാര്യത്തില്‍ സ്വയം നിയന്ത്രണം ആവശ്യമാണ്. എന്നാല്‍ മോഡറേറ്റ് മോഡിഫിക്കേഷന്‍ ആവാം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. അത്തരത്തില്‍ അനുവദിക്കുന്ന ഓരോ രൂപമാറ്റത്തിനും ഫീസ് ഈടാക്കുന്ന കാര്യവും സര്‍ക്കാര്‍ പപിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘മാരുതി 800’; ഇന്ത്യന്‍ നിരത്തുകളില്‍ ചരിത്രമെഴുതിയ ‘ചെറിയ വലിയ’കാര്‍!
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന, നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വാഹനങ്ങള്‍ മോഡിഫൈ ചെയ്യാന്‍ അനുമതി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. കുട്ടികളുടെ ആഗ്രമല്ലെ അത്, പുതിയ സര്‍ക്കാര്‍ വന്നാല്‍ അതിന് അവസരം ഉണ്ടാകും എന്നായിരുന്നു വി.ഡി സതീശന്‍ അന്ന് ഉറപ്പ് നല്‍കിയത്. ഈ വാഗ്ദാനത്തെ സംസ്ഥാനത്തെ യുവാക്കളും ജെന്‍സികളും വാഹനപ്രേമികളുമെല്ലാം വലിയ സന്തോഷത്തോടെ ഏറ്റെടുത്തു. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും മോഡിഫിക്കേഷന്‍ അനുവദിക്കില്ലേ എന്ന ചോദ്യം ഉയര്‍ന്നു. അതിന് മുറപടിയായി അദ്ദഹം, അദ്യം പ്രത്യേക രീതിയില്‍ ഒന്ന് ചിരിച്ചു, അതൊക്കെ പറഞ്ഞിട്ടുണ്ടല്ലോ, ആ പറഞ്ഞതൊക്കെ നടപ്പാക്കാനല്ലേ നമ്മള്‍ വന്നിരിക്കുന്നത് എന്ന്് മറുപടിയും നല്‍കി. ആ ചിരി പിന്നീട് വൈറലാവുകയും ചെയ്തു. പൂക്കി മുഖ്യമന്ത്രി എന്ന പേരും വി.ഡി സതീശന് കിട്ടി.
മുഖ്യമന്ത്രിയുടെ ഉറപ്പിന്മേല്‍ വാഹനപ്രേമികള്‍ സന്തോഷിച്ചിരിക്കവെയാണ്, മോഡിഫിക്കേഷന്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ ശുപാര്‍ശകള്‍ പുറത്ത് വരുന്നത്. വാഹനത്തിന്റെ കളര്‍ മാറ്റല്‍, സീറ്റ് കവര്‍, ഫ്‌ളോര്‍ മാറ്റ്, സ്റ്റിക്കറുകള്‍ പതിപ്പിക്കല്‍, റിവേഴ്‌സ് ക്യമറ വയ്ക്കല്‍ എന്ന് തുടങ്ങിയ നിലവില്‍ അനുവദനീയമായ കാര്യങ്ങള്‍ തന്നെയാണ് ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്. ഇത് പുറത്ത് വന്നതോടെ വലിയ വിമര്‍ശനമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും നേരിട്ടത്. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ആക്ഷേപം ഉയര്‍ന്നിരിന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഫീസ് ഈടാക്കിക്കൊണ്ട് കൂടുല്‍ മോഡിഫിക്കേഷന്‍ അനുവദിക്കുന്നു എന്ന കാര്യത്തില്‍ വകുപ്പ് മന്ത്രി തന്നെ വ്യക്തത വരുത്തിയത്.
English Summary
Here is some good news for car enthusiasts in Kerala. The state government is planning to allow more modifications than just seat covers, stickers and cameras. Today, Transport Minister C.P. John himself confirmed this. He clarified that moderate modifications will be allowed.