Vellappally Natesan: ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് വരും, യുഡിഎഫ് വന്നാൽ അടി; വെള്ളാപ്പള്ളി നടേശൻ
Vellappally Natesan about exit polls:വലിയ കലഹം ആയിരിക്കും ഇവിടെ നടക്കുക.ഭരണം കിട്ടുമെന്ന് ഒരു സൂചന ലഭിച്ചപ്പോൾ തന്നെ യുഡിഎഫിന്റെ അവസ്ഥ ഇങ്ങനെയാണ്.യുഡിഎഫ് ഭരണത്തിൽ വരികയാണെങ്കിൽ ആദ്യം വലിയ അടി ആയിരിക്കും നടക്കുക. അതുകൊണ്ടുതന്നെ യുഡിഎഫ് ഭരണത്തിൽ വരാൻ പോകുന്നില്ല ഇനി വന്നാൽ തന്നെ ഇവിടുത്തെ സ്ഥിതി വഷളായി മാറും എന്നും വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾതന്നെ മുഖ്യമന്ത്രിയാകാൻ വേണ്ടി യുഡിഎഫിൽ മത്സരമാണ്. ബിജെപിയെക്കുറിച്ചും വെള്ളാപ്പള്ളി നടേശൻ പരാമർശം നടത്തി.......

Vellappally Natesan
ആലപ്പുഴ: ചെറിയ ഭൂരിപക്ഷത്തിൽ ആണെങ്കിലും സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാവപ്പെട്ടവർക്ക് വേണ്ടി എൽഡിഎഫ് സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഏകദേശം 60 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകൾ എല്ലാകാലവും എല്ലായിടത്തും ശരിയായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങളെ കൃത്യമായി പഠിക്കുന്ന വ്യക്തിയാണ്. എൽഡിഎഫ് വരും എന്ന് അദ്ദേഹം പറയുന്നത് ആ കാരണത്താൽ ആണ് എന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
യുഡിഎഫ് ഭരണത്തിൽ വരികയാണെങ്കിൽ ആദ്യം വലിയ അടി ആയിരിക്കും നടക്കുക. അതുകൊണ്ടുതന്നെ യുഡിഎഫ് ഭരണത്തിൽ വരാൻ പോകുന്നില്ല ഇനി വന്നാൽ തന്നെ ഇവിടുത്തെ സ്ഥിതി വഷളായി മാറും എന്നും വെള്ളാപ്പള്ളി നടേശൻ വലിയ കലഹം ആയിരിക്കും ഇവിടെ നടക്കുക. ഇപ്പോൾതന്നെ മുഖ്യമന്ത്രിയാകാൻ വേണ്ടി യുഡിഎഫിൽ മത്സരമാണ്. ഭരണം കിട്ടുമെന്ന് ഒരു സൂചന ലഭിച്ചപ്പോൾ തന്നെ യുഡിഎഫിന്റെ അവസ്ഥ ഇങ്ങനെയാണ്. അങ്ങനെയുള്ള ആളുകൾ ഭരണത്തിൽ എത്തിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും എന്നും വെള്ളാപ്പള്ളി നടേശൻ ചോദിക്കുന്നു. അതേസമയം ബിജെപിയെക്കുറിച്ചും വെള്ളാപ്പള്ളി നടേശൻ പരാമർശം നടത്തി.
ALSO READ:പോളിംഗ് ശതമാനം എത്ര? ഒടുവിൽ ആ കണക്ക് പുറത്ത്, സർവീസ് വോട്ടുകൾ ഇന്ന് കൂടി സ്വീകരിക്കും
അത്രയൊന്നും സീറ്റുകൾ അവർക്ക് പിടിക്കാൻ സാധിക്കില്ല
ബിജെപി അവരുടെ കണക്കുപ്രകാരം 14 സീറ്റ് പിടിക്കും എന്ന് പറയുന്നുണ്ടെങ്കിലും അത്രയൊന്നും സീറ്റുകൾ അവർക്ക് പിടിക്കാൻ സാധിക്കില്ല. എന്നിരുന്നാലും അവർ ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കും എന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എന്ന് കരുതി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുന്നത് ദോഷമാണെന്ന് തരത്തിലുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വാദങ്ങളെയും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ഇന്ത്യ ഭരിക്കുന്ന പാർട്ടി കേരളത്തിൽ ഒരു അക്കൗണ്ട് തുറക്കുന്നതിൽ ദോഷം എന്താണ് എന്നാണ് വെള്ളാപ്പള്ളി നടേശന്റെ ചോദ്യം. ഇപ്പോൾ ബംഗാളിലും അവർക്ക് ഭൂരിപക്ഷം ലഭിക്കാൻ പോവുകയാണ്. ബിജെപി അങ്ങനെ ചെറുതായി കാണേണ്ട കാര്യമില്ല ഇന്ത്യയിൽ ഇന്ന് മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ബിജെപിയാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ബിജെപിയുടെ മരണം മോശമാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ പറ്റില്ല. ബിജെപിയുടെ ജയിക്കുകയാണെങ്കിൽ അതൊരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. കൂടാതെ തിരുവനന്തപുരം ജില്ലയിൽ ആയിരിക്കും ബിജെപിക്ക് വിജയസാധ്യത കൂടുതൽ എന്നും വെള്ളാപ്പള്ളി പറയുന്നു.
ENGLISH SUMMARY
SNDP Yogam General Secretary Vellappally Natesan said that he firmly believes that the LDF will come to power in the state, even if it is with a small majority. He said that the LDF government has done many things for the poor and about 60 lakh people have benefited from it. Exit polls have not always been correct everywhere.