AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘പിള്ളേരു പൊളി, പ്രൊഫസർ അതുക്കും മേലെ…’; പുഷ്പ 2 ​ഗാനത്തിന് ചുവടുവെച്ച് കുസാറ്റ് അധ്യാപിക

Cochin University Professor Viral Video: കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അധ്യാപികയുടെ ഡാൻസ് റീലാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്.

Viral Video: ‘പിള്ളേരു പൊളി, പ്രൊഫസർ അതുക്കും മേലെ…’; പുഷ്പ 2 ​ഗാനത്തിന് ചുവടുവെച്ച് കുസാറ്റ് അധ്യാപിക
വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത് അധ്യാപിക Image Credit source: instagram
Sarika KP
Sarika KP | Updated On: 23 Dec 2024 | 09:55 PM

1500 കോടി കളക്ഷൻ മറികടന്ന് പുഷ്പ 2-വിന്റെ ആവേശം വാനോളമുയര്‍ത്തുന്നതാണ് സിനിമയിലെ പീലിംങ്‌സ് സോങ്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും തകര്‍ത്താടിയ പാട്ട് ഇന്ന് സോഷ്യല്‍മീഡിയയിലെ പ്രധാന റീല്‍സ് വിഭവമാണ്. ദിവസും വെറൈറ്റി നൃത്തമാണ് ഈ പാട്ടിന്റെ അകമ്പടിയോടെ പുറത്തുവരുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അധ്യാപികയുടെ ഡാൻസ് റീലാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്.

മൈക്രോ ബയോളജി എച്ച്.ഒ.ഡി പാർവ്വതി വേണുവാണ് വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത് വൈറലായിരിക്കുന്നത്. പുഷ്പ 2-വിലെ ഈ ​ഗാനത്തിനൊപ്പം അധ്യാപികയും വിദ്യാർഥിനികളും ചുവടുവെക്കുന്നത് വീഡിയോയിൽ കാണാം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷ നേരെ കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. ഇതിനകം എഴുപത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ആറ് ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ദേശീയ മാധ്യമങ്ങളടക്കം അധ്യാപികയുടെ ഡാൻസ് വാർത്തയാക്കി.

 

 

View this post on Instagram

 

A post shared by @ottta_mynd

Also Read: മുഖത്ത് സോസും തേച്ച് മാർക്കോയുടെ റിവ്യു പറഞ്ഞു; ദേ സീക്രട്ട് ഏജൻ്റ് എയറിൽ കയറി

‌വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ‘എന്തുകൊണ്ട് ഞങ്ങളുടെ കോളേജിൽ ഇങ്ങനെയൊരു എച്ച്.ഒ.ഡി ഇല്ല’, ‘ഇതൊക്കെയാണ് കോളേജ് ജീവിതത്തെ അവിസ്മരണീയമാക്കുന്നത്’, ‘എച്ച്.ഒ.ഡി=ഹെഡ് ഓഫ് ഡാൻഡ്’ എന്നിങ്ങനെ നീളുന്നു കമന്റുകൾ. പലരും തങ്ങളുടെ എച്ച്.ഒ.ഡിയുമായാണ് താരതമ്യം ചെയ്യുന്നത്.

ബോക്സ് ഓഫീസ് തകർത്ത് പുഷ്പ 2

അല്ലു അർജുൻ രശ്മിക മന്ദാന ചിത്രം പുഷ്പ 2: ദ റൂൾ മൂന്നാം വാരാന്ത്യത്തിലും ബോക്‌സ് ഓഫീസിൽ വിജയകരമായ ഓട്ടം തുടരുന്നു. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം മൂന്നാം ശനിയാഴ്ച പിന്നിടുമ്പോഴും കളക്ഷനിൽ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ചിത്രം ഇറങ്ങി 17-ാം ദിവസം 1029.9 കോടി രൂപയാണ് ഇന്ത്യയിൽ നേടിയത്. വ്യവസായ ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, പുഷ്പ 2 കളക്ഷനിൽ 74.83 ശതമാനം വർധനവ് രേഖപ്പെടുത്തി. ആദ്യകാല കണക്കുകൾ പ്രകാരം മൂന്നാം ശനിയാഴ്ച 25 കോടി രൂപ നേടി. ഹിന്ദി പതിപ്പ് മാത്രം 20 കോടിയും തെലുങ്ക് പതിപ്പ് 4.35 കോടിയും നൽകി, മറ്റ് ഭാഷാ പതിപ്പുകൾ ബാക്കി സംഭാവനകൾ നൽകി.

പുഷ്പ 2 ബോക്സ് ഓഫീസ് കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറുകയാണ് പുഷ്പ 2. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമയാകാനുള്ള ശ്രമിത്തിലാണ് സിനിമ. ഇതിന് ലോകമെമ്പാടും 2000 കോടിയിലധികം വരുമാനം ആവശ്യമാണ്. ആഗോളതലത്തിൽ സിനിമ ഇതിനോടകം 1500 കോടി ഗ്രോസ് പിന്നിട്ടു.