AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta Bevco Vigilance inspection: കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു; മാനേജരുടെ മേശയിൽ കണക്കിൽ പെടാത്ത പണം; പത്തനംതിട്ട ബെവ്കോയിൽ വിജിലൻസ് പരിശോധന

Bevco Outlet: കുറഞ്ഞ മദ്യം കൂടിയ വിലയിൽ വില്പന നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന നടത്തിയത്. തട്ടിപ്പ് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിവെച്ചു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

Pathanamthitta Bevco Vigilance inspection: കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു; മാനേജരുടെ മേശയിൽ കണക്കിൽ പെടാത്ത പണം; പത്തനംതിട്ട ബെവ്കോയിൽ വിജിലൻസ് പരിശോധന
Bevco Outlet Vigilance Inspection
ashli
Ashli C | Updated On: 26 Oct 2025 12:03 PM

പത്തനംതിട്ട: കൊടുമൺ ബെവ്‌കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേടുകൾ. ഔട്ട്ലെറ്റിൽ നടത്തിയ വിജിലൻസ് പരിശോധനയിലാണ് വ്യാപകമായ ക്രമക്കേടുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തി. കൂടാതെ ഔട്ട്ലെറ്റിൽ കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റതായും, തട്ടിപ്പ് മറക്കുന്നതിന് വേണ്ടി ബില്ലുകൾ പൂഴ്ത്തി വച്ചതായും തെളിഞ്ഞു. ഉപഭോക്താക്കൾക്ക് നൽകാതെ പൂഴ്ത്തിവെച്ച ബില്ലുകൾ വിജിലൻസ് കണ്ടെടുത്തു.

കുറഞ്ഞ മദ്യം കൂടിയ വിലയിൽ വില്പന നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന നടത്തിയത്. തട്ടിപ്പ് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിവെച്ചു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് അറിയിച്ചു.

ALSO READ: എന്നാലും ആരായിരിക്കും? ബീവറേജിന്റെ ചില്ല് തകർത്ത് മദ്യക്കുപ്പികൾ അടിച്ചുമാറ്റി, പിടി തരാതെ കള്ളൻ, പിടികിട്ടാതെ പോലീസ്

ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണവാതിൽ ബെല്ലാരിയിലും പ്രദർശിപ്പിച്ചതായി മൊഴി

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണവാതിൽ ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലും പ്രദർശിപ്പിച്ചതായി മൊഴി. ഇയാളിൽ നിന്നും സ്വർണ്ണം വാങ്ങിയ ബെല്ലാരിയിലെ വ്യവസായിയായ ഗോവർദ്ധനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ സ്വർണം വിറ്റു എന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. 2019 പുതുക്കിപ്പണിത സ്വർണ്ണവാതിൽ ശബരിമലയിൽ എത്തിക്കുന്നതിന് മുൻപേ ആണ് ബെല്ലാരിയിൽ എത്തിച്ചത്. ആയിരങ്ങൾ ദർശനം നടത്തി എന്നും വെളിപ്പെടുത്തൽ. കൂടാതെ സ്വർണ വാതിൽ പണി നൽകിയത് താനാണെന്നും ഗോവർദ്ധൻ മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി മുഖേനയാണ് വാതിൽ സമർപ്പിക്കാനുള്ള അവസരം ലഭിച്ചതെന്നും സ്വർണവാതിൽ സമർപ്പിക്കാനായി താൻ കുടുംബസമേതം ശബരിമലയിൽ എത്തിയിരുന്നതായും ഗോവർദ്ധൻ പറഞ്ഞു. അതേസമയം ദ്വാരകപാലക ശില്പ പാളികളിലെ സ്വർണ്ണം കുറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും വെളിപ്പെടുത്തൽ.