Pinarayi vijayan ED Raid: ഇഡി റെയ്ഡിന് ശേഷം ഉണ്ടായ ആക്രമം ഉദ്യോഗസ്ഥരുടെ വീഴ്ച; പോലീസിനെ ആക്രമിച്ചതിലും കേസെടുത്തു
Case on Pinarayi vijayan ED Raid:സംഘർഷം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നത് ജൂനിയർ ആയ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ മാത്രമാണ്. ചുമതല നൽകിയിട്ടും റേഞ്ച് ഡിഐജി നേരിട്ട് എത്തിയില്ലെന്നും വാഹനം പുറത്തേക്ക് ഇറക്കുമ്പോൾ ഇരുവശങ്ങളിലും സുരക്ഷ ഏർപ്പെടുത്തിയില്ല എന്നും വിമർശനം ഉയരുന്നു.മാത്രമല്ല സംഘർഷം നടക്കുമ്പോൾ പോലീസുകാർക്ക്.....................

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം എൽഡിഎഫ് പ്രവർത്തകർ ആക്രമിക്കുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ പാർട്ടി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ട്. ഐപിഎസ് ഉദ്യോഗസ്ഥർക്ക് അടക്കം വീഴ്ച്ച സംഭവിച്ചതായാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് ലഭിച്ചിട്ടും ആവശ്യമായ മുൻകരുതലകൾ സ്വീകരിച്ചില്ല എന്നാണ് പരാമർശം. സംഘർഷം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നത് ജൂനിയർ ആയ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ മാത്രമാണ്. ചുമതല നൽകിയിട്ടും റേഞ്ച് ഡിഐജി നേരിട്ട് എത്തിയില്ലെന്നും വാഹനം പുറത്തേക്ക് ഇറക്കുമ്പോൾ ഇരുവശങ്ങളിലും സുരക്ഷ ഏർപ്പെടുത്തിയില്ല എന്നും വിമർശനം ഉയരുന്നു.
മാത്രമല്ല സംഘർഷം നടക്കുമ്പോൾ പോലീസുകാർക്ക് ആവശ്യമായ നിർദ്ദേശം നൽകുന്ന കാര്യത്തിൽ ഡിസിപിക്കു എസ്ഐ ക്കും സാധിച്ചില്ല. സ്ഥലത്ത് വച്ച് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാൻ കഴിയാത്തതും വലിയവീഴ്ചയായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ആക്രമണത്തിനിടെ പോലീസിനെ മർദ്ദിച്ച സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തു. കണ്ടാൽ തിരിച്ചറിയുന്നവർക്കെതിരെ മ്യൂസിയം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. അനധികൃതമായി സംഘം ചേരുക, ലഹളയുണ്ടാക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആയുധം ഉപയോഗിച്ച് ആക്രമണം നടത്തൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാനപ്പെട്ട വകുപ്പുകൾ.
ALSO READ:വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
കണ്ടാൽ തിരിച്ചറിയുന്ന 300 പേർക്കെതിരെ
അതേസമയം ആക്രമണത്തിൽ കണ്ടാൽ തിരിച്ചറിയുന്ന 300 പേർക്കെതിരെ ആയിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ഇതിൽ 12 പേരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത് അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്.കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരത്തെ വാടകവീട്ടിലും മിന്നൽ പരിശോധന നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് ആണ് സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥരുടെ കാർ തടഞ്ഞു നിർത്തുകയും ചില്ല് തല്ലിപ്പൊളിക്കുകയും ചെയ്തു. മാത്രമല്ല ഉദ്യോഗസ്ഥരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും വലിയ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
പിന്നീട് മുതിർന്ന നേതാക്കളെത്തിയാണ് അണികളെ നിയന്ത്രിച്ചത്. പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് ഇറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ കൂകി വിളിച്ചു കൊണ്ടാണ് അണികൾ വരവേറ്റത്. മാത്രമല്ല പരിശോധനയിൽ നിന്നും ഒന്നും ലഭിച്ചിട്ടില്ല എന്ന നേതാക്കളുടെ പ്രതികരണവും വളരെ ആഘോഷത്തോടെയാണ് അണികൾ സ്വീകരിച്ചത്. സിഎംആർഎൽ എക്സാ ലോജിക് മാസപ്പടി കേസിൽ ആയിരുന്നു ഇഡിയുടെ നടപടി. എന്നാൽ ഇത് കോൺഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയമായ അജണ്ടയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.ഊ പശ്ചാത്തലത്തിൽ സിപിഎം ഇന്ന് സംസ്ഥാനം ഒട്ടാകെ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രാഞ്ച് തലത്തിൽ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് സിപിഎം നീക്കം. അതേസമയം സമാധാനപരമായി പ്രതിഷേധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ENGLISH SUMMARY
The Intelligence report says that the officials committed serious lapses in the incident where party workers attacked Enforcement Directorate officials who raided the house of opposition leader Pinarayi Vijayan. The intelligence report mentions that IPS officers also committed lapses. It mentions that necessary precautions were not taken despite receiving the report from the Special Branch.