Viral Video: ‘ഒറക്കം വര്ന്നിണ്ട? എന്നാ പൊരക്ക് പോ’; തെയ്യപറമ്പില്‍ ഉറങ്ങല്ലേ ഗയ്‌സ്‌

Kannur Theyyam Viral Video: തെയ്യം കാലാരൂപം എന്നതിലുപരി ഇന്ന് സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ വൈറലാകുന്ന വീഡിയോ വിഭാഗത്തില്‍ ഒന്നുകൂടിയാണ്. തെയ്യത്തിന്റെ എല്ലാ വീഡിയോകളും നിമിഷനേരം കൊണ്ടാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്.

Viral Video: ഒറക്കം വര്ന്നിണ്ട? എന്നാ പൊരക്ക് പോ; തെയ്യപറമ്പില്‍ ഉറങ്ങല്ലേ ഗയ്‌സ്‌

വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം

Published: 

13 Feb 2026 | 01:35 PM

തെയ്യക്കാലമായാല്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ ഉത്സവപറമ്പുകളിലേക്ക് എത്തുന്നത്. പുലരുവോളം തെയ്യം കണ്ട് വീട്ടിലേക്ക് മടങ്ങുന്നതാണ് രീതി. എന്നാല്‍ തെയ്യങ്ങള്‍ പല വിധമുണ്ട്, അവയില്‍ ഓരോന്നിന്റെയും രൂപവും ഭാവവുമെല്ലാം വ്യത്യസ്തമാണ്. ചിലത് നമ്മെ ഭയപ്പെടുത്തി ഓടിക്കുമ്പോള്‍ മറ്റ് ചിലത് സ്‌നേഹം ചൊരിയും.

തെയ്യം, കാലാരൂപം എന്നതിലുപരി ഇന്ന് സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ വൈറലാകുന്ന വീഡിയോ വിഭാഗത്തില്‍ ഒന്നുകൂടിയാണ്. തെയ്യത്തിന്റെ എല്ലാ വീഡിയോകളും നിമിഷനേരം കൊണ്ടാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. ധാരാളം വീഡിയോകളും ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഉറങ്ങിപ്പോയ കുട്ടികളെ വിളിച്ചുണര്‍ത്തുന്ന തെയ്യത്തിന്റെ വീഡിയോകള്‍ നിങ്ങള്‍ കാണാറില്ലേ? എന്നാല്‍ വിളിച്ചുണര്‍ത്തി വീട്ടില്‍ പൊയ്ക്കൂടെ എന്ന് ചോദിക്കുന്ന തെയ്യത്തെ കണ്ടിട്ടുണ്ടോ? തെയ്യം കാണാനെത്തിയ ഒരു കുട്ടി ഉറങ്ങിപ്പോയി, അത് നമ്മുടെ തെയ്യത്തിന് അത്ര ഇഷ്ടപ്പെട്ടില്ല, അതോടെ അവന്റെ അരികിലെത്തി നന്നായി ഉപദേശിക്കുകയും ചെയ്തു.

വൈറലായ വീഡിയോ

കൂട്ടുകാരന്റെ മടിയില്‍ തലവെച്ച് ഉറങ്ങുകയായിരുന്നു ആ ആണ്‍കുട്ടി, അതിനടുത്തേക്കാണ് തെയ്യത്തിന്റെ വരവ്. അവനെ വിളിച്ചുണര്‍ത്തി എന്തിനാ വന്നതെന്ന് തെയ്യം ചോദിച്ചു. തെയ്യം കാണാനാണെന്ന അവന്റെ മറുപടി കേട്ട തെയ്യം ഉടനെ എന്നിട്ട് എന്താ കണ്ടതെന്ന് തിരിച്ച് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കണ്ടത് സ്വപ്‌നമാണെന്ന് അവന്റെ കൂട്ടത്തിലുള്ള ഉച്ചത്തില്‍ വിളിച്ചുപറയുന്നുമുണ്ട്.

Also Read: സിവിക് സെൻസ് വേണമെടാ, ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചെത്തിയ ആളെ തടഞ്ഞ് വയോധിക, വീഡിയോ വൈറൽ

പിന്നാലെ തെയ്യത്തിന്റെ അടുത്ത ചോദ്യമെത്തി ഉറക്കം വരുന്നുണ്ടോയെന്ന്, അവന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍, ഉടന്‍ തന്നെ എന്നാ പൊരക്ക് പോ എന്നായി തെയ്യം. ഒറക്കം വര്ന്നിണ്ട, എന്നാ പൊരക്ക് പോ, ഇവിട്ന്ന് ഒറങ്ങാന്‍ വിടൂലേ എന്ന തെയ്യത്തിന്റെ ഡയലോഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കണ്ണൂര്‍ ക്ലിക്ക് എന്ന പേജിലാണ് വീഡിയോ എത്തിയത്.

Loading...
Unable to load recommendations.
Follow Us
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ