VS Achuthanandan: വൃക്കയുടെ പ്രവർത്തനത്തിൽ ആശങ്ക; വിഎസിൻ്റെ ആരോഗ്യനിലയിൽ അപ്ഡേറ്റ് അറിയിച്ച് ആശുപത്രി അധികൃതർ
VS Achuthanandan Health Update: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ ആശങ്ക. ആശുപത്രി പുറത്തുവിട്ട വാർത്താകുറിപ്പിലാണ് ആശങ്കയുള്ളത്.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ ആശങ്ക. വിഎസിൻ്റെ ആരോഗ്യനിലയെപ്പറ്റി പട്ടം എസ്‌യുടി ആശുപത്രി വാർത്താകുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഈ മാസം 23നാണ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക സംഘമാണ് വിഎസിനെ ചികിത്സിക്കുന്നത്.
വിഎസിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രിയുടെ വാർത്താകുറിപ്പിൽ പറയുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല എന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം പട്ടത്തുള്ള എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരു. ഏറെക്കാലമായി മകൻ അരുൺ കുമാറിൻ്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് വിഎസ്. നൂറ് വയസ് കഴിഞ്ഞ വിഎസിന് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍ തുടങ്ങിയവരൊക്കെ വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.