Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Urvashi About First Marriage: തന്റെ ആദ്യ വിവാഹജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളും മദ്യപാനം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് താരം. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ ഉർവശി തുറന്ന് സംസാരിക്കുന്നുണ്ട്.
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് നടി ഉർവശി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പൊതുവെ തുറന്ന് സംസാരിക്കാത്ത ആളാണ് നടി. മനോജ് കെ ജയനുമായുള്ള ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതും അതിനുപിന്നാലെയുണ്ടായ ആരോപണങ്ങളും താരത്തെ ഏറെ ബാധിച്ചിരുന്നു. ഉർവശി മദ്യപാനിയാണെന്ന ആരോപണമായിരുന്നു ഇതിലൊന്ന്.
എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഒരിക്കൽ പോലും താരം തുറന്നുപറഞ്ഞിട്ടില്ല. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളും മദ്യപാനം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് താരം. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ ഉർവശി തുറന്ന് സംസാരിക്കുന്നുണ്ട്.
താൻ വളർന്നുവന്ന ചുറ്റുപാടിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആദ്യം വിവാഹം കഴിഞ്ഞു ചെന്ന വീട്ടിലെ അന്തരീക്ഷമെന്നാണ് നടി പറയുന്നത്. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ശ്രമിച്ചതിലൂടെ തന്റെ സ്വഭാവത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വന്നുതുടങ്ങിയെന്നും നടി പറഞ്ഞു. ജീവിതത്തിലെ ഈ മാറ്റങ്ങൾ തന്നെ ഒരുപാട് തളർത്തിയെന്നും അത് മദ്യപാനത്തിലേക്ക് വഴിമാറിയെന്നും ഉർവശി കൂട്ടിച്ചേർത്തു.ആ വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരായിരുന്നു. തനിക്കത് അത്ഭുതമായിരുന്നു. മദ്യപിച്ച് ആഘോഷിച്ച് പിറ്റേ ദിവസം തനിക്ക് ജോലിക്ക് പോകണം. വരുമാന മാർഗം തന്റെ ജോലിയായിരുന്നു. മദ്യപാനത്തിൽ നിന്ന് പുറത്ത് കടന്നതിനെക്കുറിച്ചും ഉർവശി തുറന്ന് സംസാരിക്കുന്നുണ്ട്.
ജീവിതത്തിൽ റിലാക്സേഷന്റെ ഭാഗമായി കൂടുതൽ മദ്യപിച്ചുതുടങ്ങി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഉറക്കം നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കാതായി. പേഴ്സണൽ സ്റ്റാഫും ഫ്രണ്ട്സും ചേർന്നാണ് അതിൽ നിന്നും പുറത്ത് കൊണ്ട് വരുന്നത്. ഇതിനെക്കുറിച്ച് സത്യം പറയേണ്ടെന്ന് ഇരുവീട്ടുക്കാരും പറഞ്ഞു. കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നതെന്നും എന്നാൽ കുറേ കാര്യങ്ങൾ തെറ്റായ രീതിയിൽ പുറത്തുവന്നുവെന്നും ഉർവശി വ്യക്തമാക്കി. താരത്തിന്റെ വാക്കുകൾ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരുമെന്നാണ് ആരാധകർ പറയുന്നത്.