AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

U 19 Asia Cup: പാകിസ്ഥാനെ തുരത്തിയോടിച്ച് ഇന്ത്യയുടെ കൗമാരപ്പട; ഏഷ്യാ കപ്പില്‍ ജൈത്രയാത്ര തുടരുന്നു

U 19 Asia Cup India beat Pakistan: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ജയം. പാകിസ്ഥാനെ 90 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. പാകിസ്ഥാന്‍ 41.2 ഓവറില്‍ 150 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു

U 19 Asia Cup: പാകിസ്ഥാനെ തുരത്തിയോടിച്ച് ഇന്ത്യയുടെ കൗമാരപ്പട; ഏഷ്യാ കപ്പില്‍ ജൈത്രയാത്ര തുടരുന്നു
U 19 Asia Cup India Vs PakistanImage Credit source: Asian Cricket Council- Facebook
jayadevan-am
Jayadevan AM | Updated On: 14 Dec 2025 18:27 PM

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ജയം. പാകിസ്ഥാനെ 90 റണ്‍സിനാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറില്‍ 240 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന്‍ 41.2 ഓവറില്‍ 150 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 83 പന്തില്‍ 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫിന് മാത്രമാണ് പാക് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. മറ്റ് ബാറ്റര്‍മാര്‍ക്ക് ഇന്ത്യയുടെ ബൗളിങിന് മുന്നില്‍ ചെറുത്തുനില്‍ക്കാനായില്ല.

ഉസ്മാന്‍ ഖാന്‍-16, സമീര്‍ മിന്‍ഹാസ്-9, അലി ഹസന്‍ ബലോച്-0, അഹമ്മദ് ഹുസൈന്‍-4, ഹുസൈഫ അഹ്‌സാന്‍-70, ഹംസ സഹൂര്‍-4, അബ്ദുല്‍ സുഭാന്‍-6, മുഹമ്മദ് സയം-2, നിഖാബ് ഷഫീഖ്-2 നോട്ടൗട്ട്, അലി റാസ-6 എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ സംഭാവന.

ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും, കനിഷ്‌ക് ചൗഹാനും മൂന്ന് വിക്കറ്റ് വീതവും, കിഷന്‍ കുമാര്‍ സിങ് രണ്ട് വിക്കറ്റും, ഖിലന്‍ പട്ടേല്‍, വൈഭവ് സൂര്യവംശി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Also Read: U 19 Asia Cup: പാകിസ്ഥാനെതിരെ പോരാടിയത് മലയാളി പയ്യന്‍ ആരോണ്‍ വര്‍ഗീസ് മാത്രം; ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

88 പന്തില്‍ 85 റണ്‍സെടുത്ത മലയാളി താരം ആരോണ്‍ വര്‍ഗീസിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 46 പന്തില്‍ 46 റണ്‍സെടുത്ത കനിഷ് ചൗഹാനും, 25 പന്തില്‍ 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആയുഷ് മാത്രെയും മികച്ച പ്രകടനം പുറത്തെടുത്തു. വൈഭവ് സൂര്യവംശി ഉള്‍പ്പെടെയുള്ള മറ്റ് ബാറ്റര്‍മാര്‍ ഇന്ന് നിരാശപ്പെടുത്തി. ആറു പന്തില്‍ അഞ്ച് റണ്‍സെടുത്ത് വൈഭവ് മടങ്ങി.

വിഹാന്‍ മള്‍ഹോത്ര-12, വേദാന്ത് ത്രിവേദി-7, അഭിഗ്യാന്‍ അഭിഷേക് കുന്ദു-22, ഖിലന്‍ പട്ടേല്‍-6, ഹെനില്‍ പട്ടേല്‍-12, ദീപേഷ് ദേവേന്ദ്രന്‍-1, കിഷന്‍ കുമാര്‍ സിങ്-0 നോട്ടൗട്ട് എന്നിവരും ബാറ്റിങില്‍ നിരാശപ്പെടുത്തി. പാകിസ്ഥാനായി അബ്ദുല്‍ സുഭാനും, മുഹമ്മദ് സയാമും മൂന്ന് വിക്കറ്റ് വീതവും, നിഖാബ് ഷഫീഖ് രണ് വിക്കറ്റും, അലി റാസയും, അഹമ്മദ് ഹുസൈനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.