India vs South Africa: മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ബൗളിങ്, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; ഇരുടീമുകളിലും മാറ്റങ്ങള്‍
Sanju Samson ignored again: സഞ്ജു സാംസണ്‍ ഇന്നും തഴയപ്പെട്ടു. മോശം ഫോമിലാണെങ്കിലും പതിവുപോലെ ശുഭ്മാന്‍ ഗില്‍ ഈ കളിയിലും ഓപ്പണറായി കളിക്കും. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്
ധര്‍മ്മശാല: മൂന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മലയാളം താരം സഞ്ജു സാംസണ്‍ ഇന്നും തഴയപ്പെട്ടു. മോശം ഫോമിലാണെങ്കിലും പതിവുപോലെ ശുഭ്മാന്‍ ഗില്‍ ഈ കളിയിലും ഓപ്പണറായി കളിക്കും. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. അക്‌സര്‍ പട്ടേല്‍ ഇന്ന് കളിക്കുന്നില്ല. സുഖമില്ലാത്തിനാലാണ് അക്‌സര്‍ കളിക്കാത്തത്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ജസ്പ്രീത് ബുംറയും കളിക്കുന്നില്ല. അക്‌സറിന് പകരം കുല്‍ദീപ് യാദവും, ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണയും പ്ലേയിങ് ഇലവനിലെത്തി.
ധര്‍മ്മശാലയിലേത് നല്ല വിക്കറ്റ് പോലെ തോന്നുന്നുവെന്ന് ടോസിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. ചുറ്റും മഞ്ഞുവീഴ്ചയുണ്ടെന്നും രാത്രി വൈകിയാൽ ഇത് കനക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനോഹരമായ മൈതാനത്താണ് മത്സരം നടക്കുന്നതെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഐഡന്‍ മര്‍ക്രമിന്റെ കമന്റ്.
ധര്‍മ്മശാലയിലേത് നല്ല വിക്കറ്റാണെന്ന് മര്‍ക്രമും പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഡേവിഡ് മില്ലര്‍ക്ക് പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സും, ജോര്‍ജ് ലിന്‍ഡെയ്ക്ക് പകരം കോര്‍ബിന്‍ ബോഷും, ലൂത്തോ സിപാംലയ്ക്ക് പകരം ആന്റിച് നോഷെയും കളിക്കും.
Also Read: U 19 Asia Cup: പാകിസ്ഥാനെ തുരത്തിയോടിച്ച് ഇന്ത്യയുടെ കൗമാരപ്പട; ഏഷ്യാ കപ്പില്‍ ജൈത്രയാത്ര തുടരുന്നു
പ്ലേയിംഗ് ഇലവൻ
ഇന്ത്യ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ്മ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവര്‍ത്തി.
ദക്ഷിണാഫ്രിക്ക: ക്വിൻ്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡൊനോവൻ ഫെരേര, മാർക്കോ യാന്‍സെന്‍, കോർബിൻ ബോഷ്, ആൻറിച്ച് നോഷെ, ലുങ്കി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.
ആദ്യ ടി20യില്‍ ഇന്ത്യയും, രണ്ടാമത്തേതില്‍ ദക്ഷിണാഫ്രിക്കയും ജയിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീമിന് മുന്നിലെത്താം. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്.