VS Achuthanandan: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

VS Achuthanandan's health update: കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻറിലേറ്ററിൻെറ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്.

VS Achuthanandan: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

വിഎസ് അച്യുതാനന്ദൻ

Published: 

10 Jul 2025 | 02:17 PM

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വൃക്കകളുടെ പ്രവർത്തനവും രക്തസമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ല. നിലവിൽ പട്ടം എസ്.യു.ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് അദ്ദേ​ഹം.

ഇന്ന് ഉച്ചയ്ക്ക് 12.15 ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻറിലേറ്ററിൻെറ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, ഡിജിപി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖർ വിഎസ് അച്യുതാനന്ദനെ നേരത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. 102 വയസുളള അദ്ദേഹം ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Supplyco Onam 2026 Turnover: 35 ദിവസം കൊണ്ട് 422 കോടി! സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിറ്റു വരവ്
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി