Water Supply: കുടിവെള്ളം മുടങ്ങും! ഈ വാർഡുകളിൽ നാളെ ജലവിതരണം തടസ്സപ്പെടും

Water Supply Disruption in Thiruvananthapuram: രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെഡബ്ല്യുഎ അറിയിച്ചു. ഈ സാഹചര്യത്തിൽ ആളുകൾ ആവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി സ്വീകരിക്കണമെന്ന് കേരള  വാട്ടർ അതോറിറ്റി അധികൃതർ അഭ്യർഥിച്ചു.

Water Supply: കുടിവെള്ളം മുടങ്ങും! ഈ വാർഡുകളിൽ നാളെ ജലവിതരണം തടസ്സപ്പെടും

പ്രതീകാത്മക ചിത്രം

Published: 

21 Sep 2026 | 12:18 PM

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധ വാർഡുകളിൽ നാളെ, സെപ്റ്റംബർ 22ന് ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെഡബ്ല്യുഎ അറിയിച്ചു. ഈ സാഹചര്യത്തിൽ ആളുകൾ ആവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി സ്വീകരിക്കണമെന്ന് കേരള  വാട്ടർ അതോറിറ്റി അധികൃതർ അഭ്യർഥിച്ചു.

ജലവിതരണം തടസ്സപ്പെടാൻ കാരണം

കേരള  വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 75 എം എൽ ഡി ജലശുദ്ധീകരണശാലയിലെ പമ്പ് സെറ്റിന്റെ തകരാറിലായ പ്രധാന വാൽവ് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള ഉൽപാദനം നിർത്തിവയ്ക്കും. അതിനാൽ, തിരുവനന്തപുരം കോർപ്പറേഷനിലെ വിവിധ വാര്‍ഡുകളില്‍ ജലവിതരണം തടസപ്പെട്ടേക്കുമെന്നാണ് അറിയിപ്പ്.

ALSO READ: മഴക്കെടുതിയിൽ കേരളം, ആറ് മരണം; നാല് പേരെ കാണാനില്ല

ജലവിതരണം തടസ്സപ്പെടുന്നത് എവിടെയെല്ലാം?

തിരുവനന്തപുരം കോർപറേഷന്റെ കീഴിലുള്ള വാഴൂട്ടുകോണം, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂർ, തിരുമല, വലിയവിള, പുന്നക്കാമുകൾ, തൃക്കണ്ണാപുരം, തുരുത്തുമൂല, പൂജപ്പുര, നേമം, പൊന്നുമംഗലം, മേലാംകോട്, കാളയുംകോട്, പി. നെടുങ്കാട്, ശാസ്തമംഗലം, വഴുതക്കാട്, ജഗതി, തൈക്കാട്, വലിയശാല, പാളയം – കുന്നുകുഴി, ഗൗരീശപട്ടം, കണ്ണമ്മൂല, ആനമുഖം, നന്തൻകോട്, കവടിയാർ, പേരൂർക്കട, കുറവൻകോണം, വഞ്ചിയൂർ, തമ്പാനൂർ, ശ്രീകണ്ഠൻ, ചാമ്പ്യൻ, പേട്ടൻകണ്ടേശ്വരം, പൗണ്ടുകടവ്, വെട്ടുകാട്, വലിയതുറ, കരിക്കകം, മെഡിക്കൽ കോളേജ്, കേശവദാസപുരം, പട്ടം, മുട്ടട, പരുത്തിക്കുഴി, നാലാഞ്ചിറ, ജവഹർ നഗർ, പൈപ്പിൻമൂട്, ഊളമ്പാറ, അമ്പലമുക്ക് എന്നിവടങ്ങളിൽ ചൊവ്വാഴ്ച കുടിവെള്ളം മുടങ്ങും.

കൂടാതെ,  കല്ലിയൂർ പഞ്ചായത്തിലെ സർവോദയം, കുറുമി, കീർത്തി നഗർ, പള്ളിച്ചൽ പഞ്ചായത്തിലെ പ്രസാദ് നഗർ എന്നിവിടങ്ങളിലും പൂർണമായോ ഭാഗികമായോ അന്നേദിവസം ജലവിതരണം തടസ്സപ്പെടും. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുന:സ്ഥാപിക്കുന്നത് വരെ ഉപഭോക്താക്കൾ ആവശ്യത്തിന് വെള്ളം ശേഖരിച്ച് കരുതിവെക്കുകയോ, കുടിവെള്ളം പരമാവധി മിതമായി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും പരാതികൾക്കും ഉപഭോക്താക്കൾക്ക് വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറിലോ ലോക്കൽ സെക്ഷൻ ഓഫീസിലോ ബന്ധപ്പെടാം.

English Summary:

Water supply will be fully or partially disrupted in several parts of Thiruvananthapuram on Tuesday due to maintenance work at the Kerala Water Authority’s  75 MLD water treatment plant at Aruvikkara. The plant’s operations will be suspended from 9 a.m. to 6 p.m. to replace a damaged main valve in a pump set.

Loading...
Unable to load recommendations.
Follow Us
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു