Thiruvananthapuram: തിരുവനന്തപുരകാർ ശ്രദ്ധിച്ചോ, നഗരത്തിൽ ഇന്നും നാളെയും ശുദ്ധജലവിതരണം മുടങ്ങും
Water supply will be disrupted in Thiruvananthapuram: രണ്ടിടങ്ങളിൽ ശുദ്ധീകരണവും ഒരിടത്ത് അറ്റകുറ്റ പണിയും നടത്തുന്നതിനാലാണ് ശുദ്ധജലവിതരണം തടസ്സപ്പെടുന്നത്. അറുപത്തിയൊന്ന് സ്ഥലങ്ങളിലാണ് നിയന്ത്രണം. ഇന്ന് പൂർണമായും നാളെ ഭാഗികമായും ജലവിതരണം തടസ്സപ്പെടും.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നഗരത്തിൽ ഇന്നും നാളെയും ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. രണ്ടിടങ്ങളിൽ ശുദ്ധീകരണവും ഒരിടത്ത് അറ്റകുറ്റ പണിയും നടത്തുന്നതിനാലാണ് ശുദ്ധജലവിതരണം തടസ്സപ്പെടുന്നത്. അറുപത്തിയൊന്ന് സ്ഥലങ്ങളിലാണ് നിയന്ത്രണം.
ഇന്ന് പൂർണമായും നാളെ ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പിടിപി നഗർ, പാറമല എന്നിവിടങ്ങളിലെ ജലസംഭരണികൾ ശുദ്ധീകരിക്കുന്നതിനൊപ്പം പിടിപിയിൽ വാൽവിന്റെ അറ്റക്കുറ്റപ്പണികളും നടത്തുന്നുണ്ട്.
ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ
പിടിപി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുക്കോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ, പ്ലാങ്കാലമുക്ക്, എസ്റ്റേറ്റ്, പൂഴിക്കുന്ന്, കുന്നുകുഴി, കണ്ണമ്മൂല
പാളയം, നന്ദൻകോട്, പട്ടം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂർ, പൈപ്പിൻമൂട്, വെള്ളയമ്പലം, ജവഹർ നഗർ, കവടിയാർ, മെഡിക്കൽ കോളേജ്, വഞ്ചിയൂർ, പാളയം, പേട്ട, ചാക്ക, പെരുന്താന്നി, വെട്ടുകാട്, ശംഖുമുഖം