Shruthi: ശ്രുതി വിവാഹിതയായി; സങ്കടക്കടല്‍ താണ്ടി പുതിയ ജീവിതത്തിലേക്ക്

Shruthi and Sandeep Wedding: കുടുംബത്തിലെ ഒന്‍പതോളം പേരെ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട ശ്രുതിക്ക് പിന്നീട് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സനും വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഒന്നിനുപുറകെ ഒന്നായുണ്ടായ ദുരന്തങ്ങളില്‍ തളര്‍ന്നുപോയ ശ്രുതിയെ കേരളം ഒന്നാകെ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയായിരുന്നു. ചടങ്ങില്‍ മുന്‍ റവന്യൂ മന്ത്രി കെ.രാജന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.

Shruthi: ശ്രുതി വിവാഹിതയായി; സങ്കടക്കടല്‍ താണ്ടി പുതിയ ജീവിതത്തിലേക്ക്

ശ്രുതി

Updated On: 

07 Nov 2026 | 07:47 AM

വയനാട് ചൂരൽമല ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ദുരന്തങ്ങളെ അതിജീവിച്ച ശ്രുതി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ മാനന്തവാടി സ്വദേശി സന്ദീപ് ശങ്കരനാണ് വരന്‍. കിഴക്കെ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

‘വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞ് എന്റെ കൈപിടിച്ചയാളാണ്. മുന്നോട്ട് ഇനി നല്ല ജീവിതവും സന്തോഷവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’ എന്നായിരുന്നു വിവാഹശേഷം ശ്രുതിയുടെ പ്രതികരണം. 2026 ജൂലൈയിൽ ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന്, നവംബര്‍ ഏഴ് ശനിയാഴ്ച രാവിലെ ആറേകാലോടെ ശ്രുതിയുടെ കഴുത്തില്‍ സന്ദീപ് താലിചാര്‍ത്തിയത്.

വിവാഹചടങ്ങില്‍ മുന്‍ റവന്യൂ മന്ത്രി കെ.രാജന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു. ശ്രുതിയുടെ വിവാഹം എല്ലാവർക്കും സന്തോഷകരമായ അനുഭവമാണെന്നും എല്ലാഘട്ടത്തിലും അവർക്കൊപ്പം ഉണ്ടാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാജൻ പറഞ്ഞു. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുടെ കൈയിൽ ഏൽപ്പിച്ചപ്പോൾ വളരെ സന്തോഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് ദുരന്തം തച്ചുടച്ച ജീവിതം

വയനാട് ചൂരൽമല ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും അടക്കം കുടുംബത്തിലെ ഒന്‍പതോളം പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. പിന്നീട് ശ്രുതിക്ക് താങ്ങായി നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. എന്നാൽ, അവിടെയും വിധി ശ്രുതിയെ പരാജയപ്പെടുത്തി. വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വാഹനാപകടത്തില്‍ ജെൻസനെയും മരണം കവർന്നു. ഒന്നിനുപുറകെ ഒന്നായുണ്ടായ ദുരന്തങ്ങളില്‍ തളര്‍ന്നുപോയ ശ്രുതിയെ കേരളം ഒന്നാകെ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ ജോലി നൽകി.

Loading...
Unable to load recommendations.
Follow Us
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി