AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Priyanka Gandhi: മണാശേരി കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധിക്ക് നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

Priyanka Gandhi Offers Thulabharam: നേന്ത്രപ്പഴം കൊണ്ട് തുലാഭാര വഴിപാട് നടത്തി. ഇതിനു പിന്നാലെ ക്ഷേത്രത്തിൽ നിർമ്മിച്ച രഥം കൗതുകത്തോടെ കണ്ട എം.പി. ശിൽപ്പികളെ അഭിനന്ദിക്കുകയും ചെയ്തു.

Priyanka Gandhi: മണാശേരി കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധിക്ക് നേന്ത്രപ്പഴം കൊണ്ട് തുലാഭാരം
Priyanka GandhiImage Credit source: PTI
sarika-kp
Sarika KP | Published: 19 Sep 2025 14:06 PM

വയനാട്: വയനാട് എംപി പ്രിയങ്ക ​ഗാന്ധി മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ പ്രിയങ്കയെ ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് നേന്ത്രപ്പഴം കൊണ്ട് തുലാഭാര വഴിപാട് നടത്തി. ഇതിനു പിന്നാലെ ക്ഷേത്രത്തിൽ നിർമ്മിച്ച രഥം കൗതുകത്തോടെ കണ്ട എം.പി. ശിൽപ്പികളെ അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയായി എംപി മണ്ഡലത്തിലുണ്ട്. സെപ്റ്റംബർ 12നാണ്‌ പ്രിയങ്ക ജില്ലയിൽ എത്തിയത്‌. തുടർന്ന് മണ്ഡല പര്യാടനത്തിന്റെ ഭാ​ഗമായി വിവിധ സ്ഥലങ്ങൾ സന്ദ‍ശിക്കുകയും സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ എംപി കരുളായി ഉൾവനത്തിലെത്തിയിരുന്നു. ഇവിടെയെത്തി കൂറ്റൻ പാറയിൽ കയറി കാൽനട പാലവും കണ്ടാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.

Also Read:ചോദ്യോത്തരവേളയ്ക്കിടെ മന്ത്രി വി ശിവന്‍കുട്ടിക്ക്‌ ദേഹാസ്വാസ്ഥ്യം

സോണിയയും രാഹുലും വയനാട്ടിൽ

അതേസമയം പ്രിയങ്ക ഗാന്ധിക്ക് പുറമേ സോണിയ ഗാന്ധിയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തിയിട്ടുണ്ട്. രാവിലെ 10ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും പ്രിയങ്ക ​ഗാന്ധി സ്വീകരിച്ചു. ഇരുവർക്കും ഇന്ന് പൊതുപരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.സി.വേണുഗോപാൽ എംപി, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ടി.സിദ്ദീഖ് എംഎൽഎ തുടങ്ങിയ നേതാക്കൾ സോണിയയെയും രാഹുലിനെയും സ്വീകരിക്കാൻ എത്തി. സ്വകാര്യ സന്ദർശനത്തിനാണ് രാഹുലും സോണിയയും വയനാട് എത്തിയതെന്നാണ് വിവരം. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം സംബന്ധിച്ച് വയനാട്ടിൽ കെപിസിസി നേതൃത്വവുമായി കൂടിക്കാഴ്ച ഉണ്ടാകും.