AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: 25 കോടി മാത്രമല്ല ഇറക്കിയ 500 ഉം തിരികെ ലഭിക്കും; ഓണം ബമ്പറിലെത്ര സമ്മാനങ്ങളാണ്

Onam Bumper 2025 Prize Details: കേരളത്തിലുള്ളവര്‍ക്കിടയില്‍ മാത്രമല്ല ഓണം ബമ്പറിന് ഡിമാന്‍ഡുള്ളത്, അന്യ സംസ്ഥാനക്കാര്‍ക്കിടയിലും ലോട്ടറി വലിയ പ്രചാരം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാനം 25 കോടി രൂപ സ്വന്തമാക്കിയത് കര്‍ണാടക സ്വദേശിയാണ്.

Onam Bumper 2025: 25 കോടി മാത്രമല്ല ഇറക്കിയ 500 ഉം തിരികെ ലഭിക്കും; ഓണം ബമ്പറിലെത്ര സമ്മാനങ്ങളാണ്
തിരുവോണം ബമ്പര്‍ 2025 Image Credit source: TV9 Network
shiji-mk
Shiji M K | Updated On: 19 Sep 2025 13:14 PM

ഈ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ഓരോ വര്‍ഷവും നിരവധിയാളുകളെ ഭാഗ്യം തേടിയെത്താറുണ്ട്. ലോട്ടറിയുടെ രൂപത്തിലാണ് ഈ ഭാഗ്യം ഓരോരുത്തരിലേക്കും എത്തുന്നത്. നമ്മുടെ കേരളത്തിലും ദിനംപ്രതി ലോട്ടറി നറുക്കെടുപ്പുകള്‍ നടക്കുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി വലിയ സമ്മാനത്തുകയുമായി എത്തുന്ന ഭാഗ്യക്കുറികളും കേരളത്തിലുണ്ട്. അവയിലൊന്നാണ് ഓണം ബമ്പര്‍. മറ്റ് ബമ്പര്‍ ലോട്ടറികളേക്കാള്‍ കൂടുതല്‍ സമ്മാനത്തുകയുള്ളതും ഓണം ബമ്പറിനാണ്.

500 രൂപയാണ് ഓണം ബമ്പര്‍ 2025ന്റെ ടിക്കറ്റ് നിരക്ക്. സെപ്റ്റംബര്‍ 27നാണ് നറുക്കെടുപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ ടിക്കറ്റെടുക്കാനുള്ള ഓട്ടത്തിലാണ് മലയാളികള്‍. എന്നാല്‍ കേരളത്തിലുള്ളവര്‍ക്കിടയില്‍ മാത്രമല്ല ഓണം ബമ്പറിന് ഡിമാന്‍ഡുള്ളത്, അന്യ സംസ്ഥാനക്കാര്‍ക്കിടയിലും ലോട്ടറി വലിയ പ്രചാരം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാനം 25 കോടി രൂപ സ്വന്തമാക്കിയത് കര്‍ണാടക സ്വദേശിയാണ്.

25 കോടി രൂപ ഒന്നാം സമ്മാനമാകുമ്പോള്‍ അവസാന സമ്മാനം 500 രൂപയാണ്. അതായത് ഒന്നാം സമ്മാനം ലഭിച്ചില്ലെങ്കിലും നിങ്ങള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയ 500 രൂപയെങ്കിലും സമ്മാനമായി ലഭിക്കാനുള്ള സാധ്യത തള്ളിക്കളയരുത്. ടിക്കറ്റെടുക്കാന്‍ ബാക്കിയുള്ളവര്‍ ഉടന്‍ തന്നെ അവസരം പ്രയോജനപ്പെടുത്തുക.

Also Read: Onam Bumper 2025: 125 കോടി സമ്മാനം നല്‍കും! എങ്കില്‍ ഓണം ബമ്പറില്‍ സര്‍ക്കാരിനെന്ത് ലാഭം?

ഓണം ബമ്പര്‍ സമ്മാനഘടന

  • ഒന്നാം സമ്മാനം 25 കോടി രൂപ
  • രണ്ടാം സമ്മാനം ഓരോ സീരിസിലും രണ്ടുപേര്‍ക്ക് വീതം 1 കോടി രൂപ. 20 പേര്‍ക്ക് രണ്ടാം സമ്മാനം
  • മൂന്നാം സമ്മാനം ഓരോ സീരിസിലും 2 പേര്‍ക്ക് വീതം 50 ലക്ഷം രൂപ. ഇവിടെയും 20 പേര്‍ക്ക് സമ്മാനം
  • നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പേര്‍ക്ക്
  • അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേര്‍ക്ക്
  • ആറാം സമ്മാനം 5,000 രൂപ
  • ഏഴാം സമ്മാനം 2,000 രൂപ
  • എട്ടാം സമ്മാനം 1,000 രൂപ
  • ഒന്‍പതാം സമ്മാനം 500 രൂപ

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)