AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V Sivankutty: ചോദ്യോത്തരവേളയ്ക്കിടെ മന്ത്രി വി ശിവന്‍കുട്ടിക്ക്‌ ദേഹാസ്വാസ്ഥ്യം

Minister V Sivankutty falls unwell in the Kerala Niyamasabha: മന്ത്രി വി. ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. നിയമസഭയിലെ ചോദ്യോത്തര വേളയ്ക്കിടെയാണ് മന്ത്രിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ മന്ത്രി ചികിത്സ തേടി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്

V Sivankutty: ചോദ്യോത്തരവേളയ്ക്കിടെ മന്ത്രി വി ശിവന്‍കുട്ടിക്ക്‌ ദേഹാസ്വാസ്ഥ്യം
വി ശിവന്‍കുട്ടി Image Credit source: facebook.com/comvsivankutty
jayadevan-am
Jayadevan AM | Updated On: 19 Sep 2025 10:28 AM

V Sivankutty seeks treatment following physical illness: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. നിയമസഭയിലെ ചോദ്യോത്തര വേളയ്ക്കിടെയാണ് മന്ത്രിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ മന്ത്രി ചികിത്സ തേടി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. തൊഴില്‍ വകുപ്പുമായി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് സംഭവം. ഇതിനിടെ അദ്ദേഹത്തിന്റെ ശരീരം വിറയ്ക്കുകയും കണ്ണട താഴെ വീഴുകയും ചെയ്തു. തുടര്‍ന്ന് മറുപടി നല്‍കുന്നത് തുടരാന്‍ അദ്ദേഹം താല്‍പര്യപ്പട്ടെങ്കിലും വിശ്രമിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.

പിന്നീട് മന്ത്രി എം.ബി. രാജേഷാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് സഭയ്ക്ക് പുറത്തേക്ക് പോയ ശിവന്‍കുട്ടി ചികിത്സ തേടുകയായിരുന്നു. രക്തസസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് സൂചന. അടുത്തിടെയും, മന്ത്രിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അക്ഷരക്കൂട്ട്

അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവം കഴിഞ്ഞ ദിവസം ആരംഭിച്ചു. അക്ഷരക്കൂട്ട് എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

Also Read: V Sivankutty: കേരളത്തിൽ ഒരു സർക്കാർ സ്കൂളും അടച്ചുപൂട്ടിയിട്ടില്ല: മന്ത്രി വി. ശിവൻകുട്ടി

കുട്ടികള്‍ രചിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനം, സാഹിത്യശില്‍പശാലകള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും അക്ഷരക്കൂട്ട് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

നിയമസഭാ സമ്മേളനം