AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wayanad Thamarassery Churam: താമരശ്ശേരി ചുരം വിഷയത്തിൽ ഇടപെട്ട് പ്രിയങ്ക ​ഗാന്ധി, പ്രതിഷേധവുമായി ബി ജെ പി രം​ഗത്ത്

Priyanka gandhi on Wayanad Thamarassery Churam issue : മണ്ണിടിച്ചിലിനെ തുടർന്ന് ചുരം പാത അടച്ചത് വയനാട്ടിലേക്കുള്ള യാത്രയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധത്തിന് കാരണമായത്.

Wayanad Thamarassery Churam: താമരശ്ശേരി ചുരം വിഷയത്തിൽ ഇടപെട്ട് പ്രിയങ്ക ​ഗാന്ധി, പ്രതിഷേധവുമായി ബി ജെ പി രം​ഗത്ത്
Priyanka Gandhi On Wayanad Churam IssueImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 28 Aug 2025 19:59 PM

വയനാട്: വയനാട്ടിലെ താമരശ്ശേരി ചുരത്തിലുണ്ടായ പ്രതിസന്ധിയിൽ അടിയന്തരമായി ഇടപെടണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. റോഡ് ഗതാഗത യോഗ്യമാക്കാനും മണ്ണിടിച്ചിൽ തടയാൻ വിദഗ്ധ സമിതിയെ അയക്കാനും ഒരു ബദൽ പാത നിർമ്മിക്കാനും പ്രിയങ്കാ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു.

 

രാഷ്ട്രീയ പാർട്ടികളുടെ പ്രതികരണം

 

ബി.ജെ.പി പ്രതിഷേധം : ഗതാഗതക്കുരുക്കിൽ കോഴിക്കോട് കളക്ടറുടെ നിഷ്‌ക്രിയ നിലപാടിനെതിരെ ബി.ജെ.പി വിമർശനമുന്നയിച്ചു. പ്രശ്‌നപരിഹാരത്തിനായി വയനാട് എം.പി ഉൾപ്പെടെയുള്ളവർ ഉണർന്നു പ്രവർത്തിക്കണമെന്ന് ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു.

വ്യാപാരികളുടെ സമരം : ഓണക്കാലത്ത് വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്ക വ്യാപാരി വ്യവസായി ഏകോപന സമിതി പ്രകടിപ്പിച്ചു. ചുരം ബൈപാസ് യാഥാർത്ഥ്യമാക്കണം എന്ന് ആവശ്യപ്പെട്ട് സമര പ്രചാരണ വാഹന ജാഥ നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് ചുരം പാത അടച്ചത് വയനാട്ടിലേക്കുള്ള യാത്രയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധത്തിന് കാരണമായത്.