Wayanad Murder: വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം മുറിച്ച് ബാഗിലാക്കി ഉപേക്ഷിച്ചു; ഭാര്യയും ഭർത്താവും പിടിയിൽ
Wayanad Murder Couple Arrested: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ പിടിയിൽ. വയനാട് വെള്ളമുണ്ടയിൽ വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കിയ സംഭവത്തിൽ ദമ്പതിമാർ പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് യുപി സ്വദേശികൾ തന്നെയായ ഭാര്യയും ഭർത്താവും പിടിയിലായത്. വയനാട് വെള്ളമുണ്ടയിലാണ് സംഭവം.
വയനാട്ടിൽ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. ഉത്തർ പ്രദേശ് സ്വദേശി മുഖീബ് (250 ആണ് കൊല്ലപ്പെട്ടത്. മുഖീബിൻ്റെ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ഉത്തർ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ (38) പോലീസ് പിടികൂടി. പിന്നാലെ ആരിഫിൻ്റെ ഭാര്യ സൈനബിനെയും പോലീസ് പിടികൂടുകയായിരുന്നു. ആരിഫ് ചെയ്ത കൊലപാതകത്തിന് ഭാര്യ സൈനബ് ഒത്താശ ചെയ്തെന്നാണ് പോലീസ് കണ്ടെത്തൽ. മുഖീബിന് തൻ്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന മുഹമ്മദ് ആരിഫിൻ്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മൃതദേഹഭാഗങ്ങളടങ്ങിയ ബാഗുകൾ മൂളിക്കോട് പാലത്തിനടിയില്‍നിന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്തുന്നതിലേക്ക് പോലീസിനെ എത്തിച്ചത്. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലുള്ള വെള്ളിലാടിയിലെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയാണ് മഖീബിനെ കൊലപ്പെടുത്തിയത്. മഖീബിൻ്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം രണ്ട് ബാഗുകളിലാക്കി ഒരു ഓട്ടോയിൽ കയറ്റി പാലത്തിനടിയിലേക്ക് വലിച്ചെറിഞ്ഞു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ രണ്ട് ബാഗുകൾ കണ്ടെത്തി. ഒരു ബാഗ് പാലത്തിനടിയില്‍ തോടിന്റെ കരയിലും രണ്ടാമത്തെ ബാഗ് റോഡരികിലും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ബാഗ് തുറന്ന് പരിശോധിച്ച പോലീസ് കഷണങ്ങളാക്കിയ മൃതദേഹം കണ്ടെത്തി. ഇതേ തുടർന്ന് പ്രതി പിടിയിലായത്.
മാന്നാർ ദമ്പതികളുടെ കൊലപാതകത്തിൽ മകൻ്റെ കുറ്റസമ്മതം
മാന്നാറിൽ വൃദ്ധദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ കുറ്റസമ്മതം നടത്തി. വീടിന് തീപിടിച്ച് വൃദ്ധദമ്പതികൾ മരിച്ച സംഭവത്തിൽ മകന്‍ വിജയന്‍ കുറ്റം സമ്മതിച്ചതായി പോലീസ് സ്ഥിരീകരിച്ചു. രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് തീപിടിച്ചത് കണ്ട നാട്ടുകാർ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തീയണച്ചപ്പോഴേക്കും വൃദ്ധദമ്പതികളുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന മകൻ വിജയനെ കാണാതായതോടെ പോലീസിന് സംശയമുയരുകയായിരുന്നു. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു വിജയൻ്റെ പദ്ധതി. എന്നാൽ, ഇതിന് സാധിക്കുന്നതിന് മുൻപ് പിടിയിലായി.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. എന്തെല്ലാം ചെയ്തുകൊടുത്താലും മാതാപിതാക്കൾക്ക് തൃപ്തിയാകാറില്ലായിരുന്നു എന്ന് വിജയൻ പോലീസിനോട് പറഞ്ഞു. ഒന്നിലും തൃപ്തരായിരുന്നില്ല. ഇതോടെ മാതാപിതാക്കളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്നും വിജയൻ വെളിപ്പെടുത്തിയിരുന്നു. വീടിന് തീയിടുന്നതിനായി വിജയൻ പെട്രോൾ വാങ്ങുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതിനായി വീട്ടിലേക്കെത്തിയത്. ദമ്പതിമാരുടെ മൂന്നാമത്തെ മകനാണ് വിജയന്‍. അഞ്ച് മക്കളാണ് ദമ്പതികള്‍ക്ക്. ഇതിൽ ഒരാള്‍ നേരത്തെ മരിച്ചിരുന്നു. കുടുംബത്തിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. തർക്കം രൂക്ഷമായതോടെ മകളും കുടുംബവും വാടകവീട്ടിലേക്ക് താമസം മാറി. ഇതിന് പിന്നാലെയാണ് വിജയന്‍ മാതാപിതാക്കള്‍ക്കൊപ്പം താമസമാരംഭിച്ചത്.