Wild Elephant Attack: വീണ്ടും കാട്ടാന ആക്രമണം, കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ല; മൃതദേഹത്തിനടുത്ത് നിന്നും ഷാൾ കിട്ടി
Wild Elephant Attack In Wayanad: വനാതിർത്തി മേഖലയിലാണ് സംഭവം. പാടത്താണ് മാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാടത്താണ് മാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്.

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ക്രൂരത. നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മാനു (45) കൊല്ലപ്പെട്ടു. മാനുവിന്റെ കൂടെയുണ്ടായിരുന്ന ഭാര്യയെ കാണാനില്ലെന്നാണ് വിവരം. മാനുവിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റതായാണ് സംശയിച്ചിരുന്നെങ്കിലും ആരുമില്ലെന്നാണ് വിവരം.
നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു. ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. മനുവിൻ്റെ മൃതദേഹം സ്ഥലത്തുനിന്നെടുക്കാൻ അനുവദിക്കാതെയാണ് പ്രതിഷേധം.
അച്ഛൻ്റെ വീട്ടിലേക്ക് വിരുന്നവന്നതായിരുന്നു മനുവും കുടുംബവും. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം. വയനാട്ടിലെ അതിർത്തി പ്രദേശമാണ് നൂൽപ്പുഴ പഞ്ചായത്ത്. വനാതിർത്തി മേഖലയിലാണ് സംഭവം. പാടത്താണ് മാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
തുടർച്ചയായ ആക്രമണങ്ങൾ തടയാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ഇന്നലെ വൈകിട്ട് ഇടുക്കിയിലെ പെരുവന്താനത്ത് യുവതിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പൻ പാറയിൽ വെച്ചാണ് സംഭവം. അരുവിയിൽ കുളിക്കാൻ പോയ നെല്ലുവില പുത്തൻ വീട്ടിൽ സോഫിയ ഇസ്മായിൽ (45) ആണ് മരിച്ചത്.
നേരം വൈകിയിട്ടും മടങ്ങിയെത്താത്തിനെ തുടർന്ന് മകൻ അന്വേഷിച്ച് എത്തിയപ്പോൾ ആണ് കാട്ടാനയുടെ ചവിട്ടേറ്റ നിലയിൽ സോഫിയയെ കണ്ടെത്തിയത്. ആ പ്രദേശത്തിന് സമീപം ശബരിമല വന മേഖലയാണ്. കാട്ടാനയുടെ സാന്നിധ്യം ഉള്ള വനമേഖയാണിതെന്നാണ് പറയുന്നത്.