5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Child Death: തൊണ്ടയില്‍ അടപ്പ് കുടുങ്ങി 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു; മൂത്തകുട്ടിയ്ക്കും സമാനരീതിയില്‍ മരണം: അസ്വാഭാവികതയെന്ന് പിതാവ്‌

Child Death In Kozhikode: നിസാറിന്റെ ആദ്യത്തെ കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിന് പിന്നാലെ മരണപ്പെട്ടിരുന്നു. പതിനാല് ദിവസം പ്രായമുള്ളപ്പോഴായിരുന്നു കുഞ്ഞിന്റെ മരണം സംഭവിച്ചത്. രണ്ട് കുട്ടികളും ഭാര്യയുടെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടതെന്നും സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും കാണിച്ച് നിസാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Kozhikode Child Death: തൊണ്ടയില്‍ അടപ്പ് കുടുങ്ങി 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു; മൂത്തകുട്ടിയ്ക്കും സമാനരീതിയില്‍ മരണം: അസ്വാഭാവികതയെന്ന് പിതാവ്‌
പ്രതീകാത്മക ചിത്രംImage Credit source: Pexels
shiji-mk
Shiji M K | Updated On: 11 Feb 2025 14:16 PM

കോഴിക്കോട്: അടപ്പ് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പിതാവ് പരാതിപ്പെട്ടു.

നിസാറിന്റെ ആദ്യത്തെ കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിന് പിന്നാലെ മരണപ്പെട്ടിരുന്നു. പതിനാല് ദിവസം പ്രായമുള്ളപ്പോഴായിരുന്നു കുഞ്ഞിന്റെ മരണം സംഭവിച്ചത്. രണ്ട് കുട്ടികളും ഭാര്യയുടെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടതെന്നും സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും കാണിച്ച് നിസാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് നിസാറിന്റെ രണ്ടാമത്തെ മകന്റെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയത്. ഇതേതുടര്‍ന്ന് കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

നേരത്തെ കുഞ്ഞ് ഓട്ടോറിക്ഷയില്‍ നിന്ന് വീണപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നുവെന്നും നിസാര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പേവിഷബാധയേറ്റ് പതിനൊന്ന് വയുകാരന്‍ മരിച്ചു

ആലപ്പുഴ: പേവിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന ബാലന്‍ മരിച്ചു. ചാരുംമൂട് സ്മിത നിവാസില്‍ ശ്രാവണ്‍ ഡി കൃഷ്ണയാണ് മരണപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

Also Read: Wild Elephant Attack: വീണ്ടും കാട്ടാന ആക്രമണം, കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ല; മൃതദേഹത്തിനടുത്ത് നിന്നും ഷാൾ കിട്ടി

ഫെബ്രുവരി ആറിനായിരുന്നു പേവിഷബാധ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൈക്കിളില്‍ പോകുന്നതിനിടെ രണ്ടാഴ്ച മുമ്പ് കുട്ടിയെ തെരുവുനായ ആക്രമിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് പനി ബാധിച്ച കുട്ടിയെ നൂറനാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമാകുകയും പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയുമായിരുന്നു.