Thamarassery Churam Landslide: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; കല്ലും മരങ്ങളും റോഡിൽ, യാത്രക്കാർ ഈ വഴി പോകരുത്

Vehicle Diverted Fron Thamarassery Churam: താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്നാണ് യാത്രക്കാരോട് പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചത്. റോഡിൽ നിന്നും മരങ്ങളും, കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കല്പറ്റയിൽ നിന്നും ഫയർ ഫോഴ്‌സ് സംഘം എത്തി ആരംഭിച്ചിട്ടുണ്ട്.

Thamarassery Churam Landslide: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; കല്ലും മരങ്ങളും റോഡിൽ, യാത്രക്കാർ ഈ വഴി പോകരുത്

Thamarassery Churam

Updated On: 

26 Aug 2025 21:33 PM

കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം മണ്ണിടിച്ചിൽ. റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗതം താറുമാറായി. ഇന്ന് വൈകിട്ട് 6.45 ഓടെയാണ് പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടർന്ന് താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്.

താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്നാണ് യാത്രക്കാരോട് പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചത്. റോഡിൽ നിന്നും മരങ്ങളും, കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കല്പറ്റയിൽ നിന്നും ഫയർ ഫോഴ്‌സ് സംഘം എത്തി ആരംഭിച്ചിട്ടുണ്ട്. ഇന്ന് താമരശ്ശേരി വഴി പോകുന്ന യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.

അതേസമയം, ഇന്നലെ താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടയിടിച്ച് വലിയ അപകടമാണ് ഉണ്ടായത്. ചുരത്തിന്റെ എട്ടാം വളവിന് മുകളിലായിട്ടാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറുകളും ഓട്ടോയുമടക്കം എട്ട് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

ലോറി നിയയന്ത്രണം വിട്ടതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഇന്നലെയും ചുരത്തിൽ ​ഗതാ​ഗതം തടസ്സപ്പെട്ടിരുന്നു. മൂന്നു കാറുകളിലും, ഒരു പിക്കപ്പ് വാനിലും, ഒരു ഓട്ടോ കാറിലും, രണ്ടു ബൈക്കുകളിലുമാണ് ചരക്ക് ലോറി ഇടിച്ചത്. ഒരു കാർ ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞു.

വളവിൽ കടന്നു പോകാനായി വരിവരിയായി നിർത്തിയ വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ്, വൈത്തിരി താലൂക്ക് ആശുപത്രി, പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമായിരുന്നില്ല.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ