Kerala Weather Update: ഇന്ന് എങ്ങനാ കേരളത്തില്‍ മഴയുണ്ടോ? നിങ്ങളുടെ നാട്ടിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്
Rain Forecast August 22 Kerala: അപ്രതീക്ഷിതമായാകും ചിലപ്പോള്‍ മഴയെത്തുന്നത്. എങ്കിലും എപ്പോഴും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ താമസിക്കുന്നത് ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലാണെങ്കില്‍ സുുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തയാറാകണം.
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴയുടെ മുന്നറിയിപ്പുകളില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നേരിയ മഴ തുടരുന്നുണ്ട്. എങ്കിലും ഒരു ജില്ലയിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ കാറ്റോ മഴയോ ഉണ്ടാകുകയാണെങ്കില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
മഴ ഉണ്ടായാല്‍ എന്ത് ചെയ്യണം?
അപ്രതീക്ഷിതമായാകും ചിലപ്പോള്‍ മഴയെത്തുന്നത്. എങ്കിലും എപ്പോഴും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ താമസിക്കുന്നത് ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലാണെങ്കില്‍ സുുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തയാറാകണം. കൂടാതെ വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും മഴ ശക്തമാകും മുമ്പേ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കുക.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും ശക്തമായ കാറ്റും മഴയുമുള്ളപ്പോള്‍ അവിടെ നില്‍ക്കരുത്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പോസ്റ്റുകള്‍ എന്നിവയെല്ലാം സുരക്ഷിതമാക്കാനായി അധികൃതരെ വിവരമറിയിക്കാനും ആരും വിട്ടുപോകരുത്. കൂടാതെ ശക്തമായ മഴയുള്ളപ്പോള്‍ ജലാശയങ്ങളില്‍ ഇറങ്ങിയുള്ള വിനോദം വേണ്ട.




കാറ്റുള്ളപ്പോള്‍ എന്ത് ചെയ്യണം?
ശക്തമായ കാറ്റുള്ള സാഹചര്യങ്ങളില്‍ മരങ്ങളുടെയോ പരസ്യ ബോര്‍ഡുകളുടെയോ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടുള്ളതല്ല. നിങ്ങളുടെ വീട്ടുവളപ്പിലോ സ്ഥാപനങ്ങളിലോ ഉള്ള അപകടകരമായ മരങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുക.
Also Read: Kerala Weather Update: കേരളത്തില്‍ ഇന്ന് കനത്ത മഴ? സംസ്ഥാനത്തെ അലര്‍ട്ടുകളറിയാം
പൊതുയിടങ്ങളില്‍ അപകടകരമായി എന്തെങ്കിലും കാണുകയാണെങ്കില്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കാം. വൈദ്യുത കമ്പികളോ പോസ്‌റ്റോ പൊട്ടി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനടുത്തേക്ക് പോകാതെ ഉടന്‍ തന്നെ ഐസ്ഇബിയെ അറിയിക്കുക.