AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: കേരളത്തില്‍ ഇന്ന് കനത്ത മഴ? സംസ്ഥാനത്തെ അലര്‍ട്ടുകളറിയാം

Kerala Rain Forecast August 21: കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെങ്കില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കുക. മത്സ്യബന്ധന ബോട്ടുകളും യാനകളും സുരക്ഷിതമായ സ്ഥലങ്ങളില്‍ കെട്ടിയിട്ട് സൂക്ഷിക്കാം. മുന്നറിയിപ്പ് ലംഘിച്ച് കടലില്‍ ഇറങ്ങരുത്.

Kerala Weather Update: കേരളത്തില്‍ ഇന്ന് കനത്ത മഴ? സംസ്ഥാനത്തെ അലര്‍ട്ടുകളറിയാം
മഴ മുന്നറിയിപ്പ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 21 Aug 2025 06:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പുകളില്ല. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക അറിയിപ്പുകളൊന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന വിവരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

എപ്പോഴാണ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത്?

24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുകയാണെങ്കിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുകയാണെങ്കില്‍ ഓറഞ്ച് അലര്‍ട്ട്.

24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിക്കുന്നു.

കടലാക്രമണത്തില്‍ ജാഗ്രത പാലിക്കാം

കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെങ്കില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കുക. മത്സ്യബന്ധന ബോട്ടുകളും യാനകളും സുരക്ഷിതമായ സ്ഥലങ്ങളില്‍ കെട്ടിയിട്ട് സൂക്ഷിക്കാം. മുന്നറിയിപ്പ് ലംഘിച്ച് കടലില്‍ ഇറങ്ങരുത്.

Also Read: Kerala Rain Alert: മഴ കേരളം വിട്ടു; മുന്നറിയിപ്പുകളില്ല, പക്ഷെ ജാഗ്രത തുടരണം

കാറ്റടിച്ചാല്‍

ശക്തമായ കാറ്റുണ്ടാകുമ്പോള്‍ പരസ്യ ബോര്‍ഡുകളുടെയോ വലിയ മരങ്ങളുടെയോ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടുള്ളതല്ല. നിങ്ങളുടെ വീട്ടുവളപ്പിലോ റോഡരികിലോ അപകടകരമായ രീതിയില്‍ മരങ്ങളോ പരസ്യ ബോര്‍ഡുകളോ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുക. വൈദ്യുതി കമ്പികളും, പോസ്റ്റുകളും പൊട്ടിവീണത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിക്കുക.