AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Government: 3000 കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍; തുക ഓണ ചെലവുകള്‍ക്ക്

Kerala Government: ജീവനക്കാര്‍ക്കുള്ള ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെയുള്ള അധിക ചെലവുകളാണ് ഓണക്കാലത്ത് സര്‍ക്കാരിനുണ്ടാകുക.

Kerala Government: 3000 കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍; തുക ഓണ ചെലവുകള്‍ക്ക്
Kerala Legislative AssemblyImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 22 Aug 2025 | 08:37 AM

തിരുവനന്തപുരം: ഓണ ചെലവുകള്‍ക്കായി വായ്പയെടുക്കാന്‍ തീരുമാനിച്ച് കേരള സർക്കാർ. കടപ്പത്രം വഴി പൊതുവിപണിയില്‍ നിന്ന് 3000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. ഇതിനായി കടപ്പത്രം പുറപ്പെടുവിക്കും. ലേലം 26-ാം തീയതി റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനം വഴിയാണ് നടക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം www.finance.kerala.gov.in-ൽ ലഭ്യമാണ്.

കഴിഞ്ഞ ആഴ്ചയും സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു. ഈ വർഷത്തെ ഓണ ചെലവുകള്‍ക്കായി ഏകദേശം 19000 കോടി രൂപ സര്‍ക്കാരിന് ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക വര്‍ഷാന്ത്യ ചെലവുകള്‍ നടക്കുന്ന മാര്‍ച്ച് മാസം പോലെ തന്നെ സര്‍ക്കാരിന് ഓണക്കാലത്തും ചെലവ് വർധിക്കാറുണ്ട്.

ജീവനക്കാരുടെ ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെയുള്ളവ തുടങ്ങി അധിക ചിലവുകളാണ് ഓണക്കാലത്ത് സര്‍ക്കാരിനുണ്ടാകുക. 3000 കോടി കടമെടുക്കുന്നതിന് പുറമേ മറ്റ് മാര്‍ഗങ്ങളില്‍ കൂടിയും പണം സമാഹരിച്ചാല്‍ മാത്രമേ ഈ ചെലവുകൾക്ക് വേണ്ടിയുള്ള പണം തികയുള്ളൂ എന്നാണ് സർക്കാർ അറിയിക്കുന്നത്.

മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം; യുവാക്കള്‍ പിടിയിൽ

എറണാകുളം മുളന്തുരുത്തിയിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. മദ്യലഹരിയിൽ ബസിന് നേരെ ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ. അരയങ്കാവ് സ്വദേശികളായ അഖില്‍, മനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഡ്രൈവറെയും മർദിച്ചിരുന്നു.

കഴിഞ്ഞ ​ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബസിന്‍റെ സൈഡ് മിറര്‍ യുവാക്കള്‍ അടിച്ചു പൊട്ടിച്ചു, ഡ്രൈവറെ കമ്പി വടി കൊണ്ട് അടിച്ചെന്നും പരാതിയുണ്ട്.