AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴയില്‍ വിറച്ച് സംസ്ഥാനം; കേരള തീരം വരെ ന്യൂനമര്‍ദ പാത്തി, ജാഗ്രതാ നിര്‍ദേശം

Kerala Weather Update: വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും വിദര്‍ഭയ്ക്കും മുകളിലുമാണ് രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടത്.

Kerala Rain Alert: മഴയില്‍ വിറച്ച് സംസ്ഥാനം; കേരള തീരം വരെ ന്യൂനമര്‍ദ പാത്തി, ജാഗ്രതാ നിര്‍ദേശം
മഴ Image Credit source: PTI
Shiji M K
Shiji M K | Published: 18 Aug 2025 | 06:09 AM

തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് ഇന്നും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളാണ് നിലവില്‍ പ്രഖ്യാപിച്ചത്. രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടതാണ് കേരളത്തില്‍ മഴ കനക്കുന്നതിന് കാരണം. ഇതിനെ തുടര്‍ന്ന് കൊങ്കണ്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടു.

അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും വിദര്‍ഭയ്ക്കും മുകളിലുമാണ് രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഈ മാസം 20 വരെ ശക്തമായ കാറ്റ്, മഴ, മൂടികെട്ടിയ അന്തരീക്ഷം എന്നിവ തുടരും.

കേരള-കര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 19 വരെയും ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 20 വരെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളില്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഓറഞ്ച് അലര്‍ട്ട്

ഓഗസ്റ്റ് 18 തിങ്കള്‍- കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.

Also Read: Banasura Sagar Shutters Raised: വൃഷ്ടി പ്രദേശത്ത് മഴ ശക്തം, ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

യെല്ലോ അലര്‍ട്ട്

ഓഗസ്റ്റ് 18 തിങ്കള്‍- മലപ്പുറം, കോഴിക്കോട്, വയനാട്

ഓഗസ്റ്റ് 19 ചൊവ്വ- കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്

ഓഗസ്റ്റ് 20 ബുധന്‍- കണ്ണൂര്‍, കാസറഗോഡ്

Follow Us