Kerala Weather Update : പകൽച്ചൂട് കൂടുന്നു, ഇനി മഴയ്ക്ക് സാധ്യത ഈ ജില്ലകൾക്ക് മാത്രം
Heat increased at Munnar: ഇതിനിടെ വടക്കൻ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പ്രധാനമായും കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത ഉള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനലിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരിക്കുകയാണ്. ഇടനാട്, തീരദേശ മേഖലകളിൽ പകൽച്ചൂട് ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്. എന്നാൽ പുലർച്ചെയുള്ള തണുപ്പ് നിലവിലെ സ്ഥിതിയിൽ തുടരും. മൂന്നാറിൽ വരും ദിവസങ്ങളിൽ താപനില വീണ്ടും 10°C-ന് താഴെ പോകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ വടക്കൻ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പ്രധാനമായും കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത ഉള്ളത്. മറ്റ് ജില്ലകളിൽ വരും ദിവസങ്ങളിൽ വരണ്ട അന്തരീക്ഷമായിരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം ഹൈറേഞ്ച് മേഖലകളിൽ, പ്രത്യേകിച്ച് മൂന്നാറിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരികുളത്തിന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. പകൽ സമയങ്ങളിൽ ചൂട് കൂടുന്നതിനാൽ നിർജലീകരണം ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ഇന്നലെ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലായിരുന്നു ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചത്.വേനലിന്റെ വരവറിയിച്ച് ജില്ലകളിൽ പകൽ സമയം ചൂട് വർദ്ധിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് ജില്ലയിലെ ചൂട് യഥാസമയം 32, 33 ഡിഗ്രിവരെ ഉയർന്നിരുന്നു. കൂടാതെ, വിവിധ ജില്ലകളിലെ ജലസ്രോതസുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴുന്നുണ്ട്. പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിലും തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്.