VD Satheesan : മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്രയുടെ സ്പോൺസർ ആര്? ചോദ്യങ്ങളുമായി പ്രതിപക്ഷം
VD Satheesan chartered flight journey:യാത്ര സർക്കാരിന്റെ ഖജനാവിന് നഷ്ടം ഉണ്ടാന്നിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എന്നാൽ ഇത് രാഷ്ട്രീയ ആയുധം ആക്കി മാറ്റുകയാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ. സ്പോൺസർഷിപ്പ് വിവാദവും ഇഡി അന്വേഷണവും എല്ലാം പ്രതിസന്ധിയില്ലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്ര സിപിഎമ്മിന് ഒരു തുറുപ്പ് ചീട്ട് ആയി മാറി............

Vd Satheesan
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്ര ആയുധമാക്കി പ്രതിപക്ഷം. ചാർട്ടേഡ് വിമാനത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത്. ഈ വിമാനയാത്രയുടെ സ്പോൺസർ ആരാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം. അതേസമയം അടിയന്തര സാഹചര്യത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും പൊതുജനത്തിന്റെ പണം ചെലവഴിച്ചിട്ടില്ല എന്നാണ് സർക്കാരിന്റെ ഭാഗത്തുനിന്നും നൽകുന്ന വിശദീകരണം.
ഒരു തുറുപ്പ് ചീട്ട് ആയി മാറി….
നിലമ്പൂരിലെ മഴക്കെടുതി സന്ദർശിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്തു നിന്നും കരിപ്പൂർ വരെ ചാർട്ടേർഡ് വിമാനത്തിൽ ആയിരുന്നു യാത്ര ചെയ്തത്. യാത്ര സർക്കാരിന്റെ ഖജനാവിന് നഷ്ടം ഉണ്ടാന്നിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എന്നാൽ ഇത് രാഷ്ട്രീയ ആയുധം ആക്കി മാറ്റുകയാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ. സ്പോൺസർഷിപ്പ് വിവാദവും ഇഡി അന്വേഷണവും എല്ലാം പ്രതിസന്ധിയില്ലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്ര സിപിഎമ്മിന് ഒരു തുറുപ്പ് ചീട്ട് ആയി മാറിയിരിക്കുന്നത്.
ALSO READ:ഓവർ ആക്കേണ്ട! വാഹന മോഡിഫിക്കേഷനിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി
എസ്എഫ്ഐ മുതൽ സിപിഎം വരെയുള്ള നേതാക്കൾ സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ഈ യാത്രയെ വലിയ രീതിയിൽ വിമർശിച്ചാണ് രംഗത്ത് എത്തുന്നത്. ബിജെപി ഈ കാര്യത്തിൽ കടുത്ത രാഷ്ട്രീയ ആരോപണമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ ചാർട്ടേഡ് വിമാനം അയച്ചു കൊടുക്കുന്നതും ഹെലികോപ്റ്റർ അയച്ചുകൊടുക്കുന്നതും എന്തിനുവേണ്ടിയാണ് എന്നും പൊതുജനത്തിന് മുൻപിൽ പേര് പറയാൻ പറ്റാത്ത നികൃഷ്ടന്മാരാണോ മ്ലേച്ഛന്മാരാണോ നമ്മുടെ മുഖ്യമന്ത്രിയെ സഹായിക്കുന്നത് എന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ ഉന്നയിക്കുന്ന ചോദ്യം.
മഴക്കെടുതി മേഖലയിൽ മുഖ്യമന്ത്രി അടിയന്തരമായി പോകണം എന്നുള്ള കാര്യത്തിൽ കെപിസിസി പ്രസിഡണ്ടും മന്ത്രിയുമായ സണ്ണി ജോസഫിനും തർക്കമില്ല പക്ഷേ വിമാനയാത്രയെ സംബന്ധിച്ച് അദ്ദേഹവും കൈമലർത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ അത് വിശദീകരിക്കും എന്നുമാണ് അദ്ദേഹം നടത്തുന്ന പ്രതികരണം.ഇതിനിടെ ഹെലികോപ്റ്റർ ഒരു മുതലാളിമാരുടേതും അല്ല കർണാടകയിലെ മന്ത്രിയായ ജോർജിന്റെ വകയുള്ള വിമാനം ആണെന്നാണ് കോൺഗ്രസ് നേതാവ് പിആർഎം ഷഫീറെ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിലും ഒരു ഔദ്യോദികമായ വിശദീകരണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തുനിന്നും ഇനിയും ലഭിച്ചിട്ടില്ല.
ENGLISH SUMMARY
The Opposition has seized upon the Chief Minister’s air travel as a political issue. The controversy centers on the Chief Minister’s flight to Malappuram in a chartered aircraft. The Opposition is questioning who sponsored the trip. Meanwhile, the government has clarified that the journey was undertaken due to an urgent situation and that no public funds were spent on it.