Wild Elephant Attack: വീണ്ടും കാട്ടാന കലി; പാലക്കാട് 61കാരൻ കൊല്ലപ്പെട്ടു
Wild Elephant Attack: ആന ഇപ്പോഴും ജനവാസ മേഖലയിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പാലക്കാട് മുണ്ടൂർ ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. വീടിന് സമീപത്ത് നിന്ന കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
അതേസമയം, ആന ഇപ്പോഴും ജനവാസ മേഖലയിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. നാട്ടുകാരുടെ കൃഷിയടക്കം നശിപ്പിച്ചുക്കൊണ്ടായിരുന്നു കാട്ടാന ശല്യം. ഇതിന് പിന്നാലെയാണ് കാട്ടാന ഒരു ജീവനെടുക്കുന്നത്.
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു; അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ മണിക്കൂറിൽ പരമാവധി 40 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും എവിടെയും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.