AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Woman Found dead: കോഴിക്കോട് വനാതിർത്തിയിൽ പശുവിനെ മേയ്ക്കാന്‍ പോയ സ്ത്രീ മരിച്ചനിലയിൽ

Woman found dead: കഴിഞ്ഞ ദിവസം ഇവരെ കാൺമാനില്ലെന്ന പരാതി ലഭിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Woman Found dead: കോഴിക്കോട് വനാതിർത്തിയിൽ പശുവിനെ മേയ്ക്കാന്‍ പോയ സ്ത്രീ മരിച്ചനിലയിൽ
പ്രതീകാത്മക ചിത്രം
nithya
Nithya Vinu | Published: 02 Aug 2025 07:18 AM

കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ വനാതിർത്തിക്ക് സമീപം പശുവിനെ മേയ്ക്കാൻ പോയ സ്ത്രീയെയും വളർത്തുപശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയും (43) അവരുടെ വളർത്തുപശുവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെയും പശുവിന്റെയും ശരീരത്തിൽ പരിക്കുകളൊന്നുമില്ല. ബോബിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇവരെ കാൺമാനില്ലെന്ന പരാതി ലഭിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ പശുവിനെ മേയ്ക്കാൻ വനമേഖലയിലേക്ക് പോയതായിരുന്നു. ഉച്ചയ്ക്ക് വിളിച്ചപ്പോൾ ഫോണിൽ കിട്ടിയിരുന്നു. എന്നാൽ വൈകിട്ട് നാലരയ്ക്ക് മക്കൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മ തിരികെ വന്നിട്ടില്ലെന്ന് മനസിലായത്. സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വനംവകുപ്പിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.