Balusseri Woman Death: ബാലുശ്ശേരിയിൽ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; വീട്ടിലുണ്ടായിരുന്നത് രണ്ടു വയസുള്ള മകന്‍ മാത്രം
Woman Found Hanging in Kozhikode: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ഭർതൃപിതാവാണ് ആദ്യം ജിസ്നയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജിസ്ന
കോഴിക്കോട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരിയിലെ പൂനൂരിലാണ് സംഭവം. പൂനൂർ കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌നയെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ രണ്ടുവയസുള്ള മകൻ മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാർ ജിസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ കേളകം സ്വദേശിനിയാണ് ജിസ്ന. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ഭർതൃപിതാവാണ് ആദ്യം ജിസ്നയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസ്നയുടെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
ബാലുശ്ശേരി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിഐ ടി പി ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ALSO READ: കാറിലിരുത്തി ജോലിക്ക് പോയി; തിരിച്ചെത്തിയപ്പോൾ 5 വയസ്സുകാരി മരിച്ച നിലയിൽ
രാജാക്കാടിൽ അഞ്ച് വയസ്സുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ
ഇടുക്കി രാജാക്കാടിലെ തിങ്കൾക്കാട്ടിൽ അഞ്ച് വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥിത്തൊഴിലാളിയുടെ മകളായ കല്പനയെ (കുലു) ആണ് മരിച്ച നിലയിൽ കണ്ടെത്തിയായത്. കുട്ടിയെ കാറിൽ ഇരുത്തിയശേഷം അസം സ്വദേശിയായ മാതാപിതാക്കൾ കൃഷിയിടത്തേക്ക് പോയതായിരുന്നു.
തോട്ടം മുതലാളിയുടെ കാറിലാണ് കല്പനയും മാതാപിതാക്കളും ജോലിസ്ഥലത്ത് എത്തിയത്. കുട്ടിയെ കാറിൽ ഇരുത്തിയ ശേഷം കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കൾ ഉച്ചയ്ക്ക് ശേഷമാണ് ജോലി കഴിഞ്ഞ് തിരികെയെത്തിയത്. ആ സമയത്ത് കല്പനയെ കാറിനുള്ളിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടൻ രാജാക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.