World Malayalee Council : സത്രത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രോവിൻസ്
World Malayalee Council Travancore Province Onam 2025 Celebration : തിരുവനന്തപുരം കളിക്കാട് കണ്ടംതിട്ടയിൽ പ്രവർത്തിക്കുന്ന സത്രം പാലിയേറ്റീവ് കെയർ സെൻ്ററിലാണ് വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രോവിൻസ് ഓണാഘോഷം സംഘടിപ്പിച്ചത്. സത്രത്തിലെ അന്തേവാസികൾക്ക് ഓണക്കോടിയും കിറ്റും വിതരണം ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം : അശരണർക്കൊപ്പം ഓണം ആഘോഷിച്ച് വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രോവിൻസ്. തിരുവനന്തപുരം കള്ളിക്കാട് കണ്ടംതിട്ട സത്രം പാലിയേറ്റീവ് കെയർ സെൻ്ററിലാണ് വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രോവിൻസ് ഇത്തവണ തങ്ങളുടെ ഓണം ആഘോഷിച്ചത്. തിരുവനന്തപുരം, കൊല്ലം, ബാലരാമപുരം എന്നിവടങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിലിൻ്റെ ഭാരവാഹികൾ എത്തിയാൽ സത്രം പാലിയേറ്റീവ് കെയറിൽ ഓണാഘോഷം സംഘടിപ്പിച്ചത്.
ഓണാഘോഷത്തിൻ്റെ ഭാഗമായി പാലിയേറ്റീവ് കെയറിലെ അന്തേവാസികൾക്ക് ഓണക്കോടിയും ഓണക്കിറ്റും വേൾഡ് മലയാളി കൗൺസിൽ വിതരണം ചെയ്തു. നമ്മൾ സ്നേഹത്തോടെ ചെയ്യുന്ന ഓരോ നല്ല കാര്യവും ഏതൊരു ആഘോഷത്തെക്കാളും വലിയതാണ്, കൂടാതെ സ്നേഹവും കരുതലും മനുഷ്യത്വവുമാണ് ജീവിതത്തിലെ യഥാർത്ഥ വിളവെടുപ്പെന്നും ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായർ പറഞ്ഞു.
ഡബ്ല്യുഎംസിക്കായി എസ് കണ്ണത്ത്, ആർ വിജയൻ, വിജയ ചന്ദ്രൻ, സുനിൽ, കെ വിജയൻ തുടങ്ങിയ നിരവധി പേർ ഓണക്കോടി, ഓണക്കിറ്റ് വിതരണ ചടങ്ങിൽ പങ്കെടുത്തു.