മലയാളി കൗൺസിൽ ‘മലയാള മിത്രം അവാർഡ് കന്നഡ സാഹിത്യകാരി ഡോ.പാർവതി ഐത്തലിന് സമ്മാനിച്ചു
തിരുവനന്തപുരം നാട്യവേദ സംഘം അവതരിപ്പിച്ച മോഹിനിയാട്ടം, അഹമ്മദ് ഇബ്രാഹിം അവതരിപ്പിച്ച സിതാർ കച്ചേരി എന്നിവയെല്ലാം സാംസ്കാരിക പരിപാടികളുടെ ഭാഗമായി നടന്നു.

Wmc Award
വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയണിൻ്റെ മലയാള മിത്രം അവാർഡ് പ്രശസ്ത കന്നഡ സാഹിത്യകാരി ഡോ. പാർവതി ഐത്തലിന് സമ്മാനിച്ചു. മലബാർ റീജിയണിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ഗോകുലം ഗ്രാൻ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ. ആന്ധ്ര, ഗോവ, ഗുജറാത്ത്, കോയമ്പത്തൂർ, തിരുവനന്തപുരം-കൊച്ചി, തുടങ്ങി രാജ്യത്തെ വിവിധ പ്രോവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
WMC യുടെ പുതിയ നേതൃത്വത്തിൻ്റെ മികച്ച സംഘാടന പാടവം വിളിച്ചോതുന്നതായിരുന്നു ഈ ചടങ്ങ്. തിരുവനന്തപുരം നാട്യവേദ സംഘം അവതരിപ്പിച്ച മോഹിനിയാട്ടം, അഹമ്മദ് ഇബ്രാഹിം അവതരിപ്പിച്ച സിതാർ കച്ചേരി എന്നിവയെല്ലാം സാംസ്കാരിക പരിപാടികളുടെ ഭാഗമായി നടന്നു.
പ്രശംസ ഏറ്റുവാങ്ങി സംഘാടകർ
പ്രസിഡന്റ് പദ്മകുമാർ, വിജയചന്ദ്രൻ, സുരേന്ദ്രൻ കണ്ണാട്ട്, ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അവിസ്മരണീയമായ ഒരു പരിപാടി സംഘടിപ്പിച്ച ഇന്ത്യ റീജിയണും മലബാർ പ്രോവിൻസിനെയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ദിനേഷ് നായർ അഭിനന്ദിച്ചു.