15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി അറസ്റ്റിൽ

Youth Congress Idukki District Secretary Arrested on POCSO Case: ഇടുക്കി വണ്ടിപ്പെരിയാറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് ഷാൻ സ്ഥിരമായി കുട്ടിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു എന്നാണ് വിവരം.

15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി അറസ്റ്റിൽ

ഷാൻ അരുവിപ്ലാക്കൽ

Updated On: 

18 Mar 2025 19:06 PM

ഇടുക്കി: യൂത്ത് കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. യൂത്ത് കോൺഗ്രസിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായ ഷാൻ അരുവിപ്ലാക്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാ‌ർ സ്വദേശിയാണ് ഷാൻ. 15കാരിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇടുക്കി വണ്ടിപ്പെരിയാറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് ഷാൻ സ്ഥിരമായി കുട്ടിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. മൂന്ന് വർഷം മുൻപ് ഷാൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സ്കൂളിലെ കൗൺസിലിങിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നാലെ സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തു.

ALSO READ: പന്തീരങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

പന്തീരങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കോഴിക്കോട് പന്തീരങ്കാവിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസ് എന്ന 19കാരനാണ് മരിച്ചത്. പന്തീരങ്കാവ് അത്താണിക്ക് സമീപം തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഷിഫാസിനോടൊപ്പം കാറിലുണ്ടായിരുന്ന പിതാവ് അബ്ദുൽ മജീദ് (44), ആയിഷ (37), മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയിലേക്ക് വലത് വശത്തേക്ക് തിരിയുന്നതിനിടെ പുറകിൽ വന്ന കാർ  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്ക് അടിയിൽ അകപ്പെട്ട കാർ പൂർണമായും തകർന്നു. അപകടം നടന്ന ഉടൻ സമീപവാസികളും പന്തീരാങ്കാവ് പോലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. കണ്ണൂർ ഇരിക്കൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവർ ഗൾഫിലേക്ക് പോകുന്നതിനായി കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും