Pantheeramkavu Accident: പന്തീരങ്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
Kozhikode Car Accident Death: അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാരും പന്തീരങ്കാവ് പോലീസും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെത്തിച്ചത്. കണ്ണൂര്‍ ഇരിക്കൂറില്‍ നിന്നുള്ളവരായിരുന്നു കാറിലുണ്ടായിരുന്നതെന്നും ഗള്‍ഫിലേക്ക് പോകുന്നതിനായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് പേരാവൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ഷിഫാസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച (മാര്‍ച്ച് 17) രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പന്തീരങ്കാവ് അത്താണിക്ക് സമീപമാണ് അപകടം നടന്നത്.
ഷിഫാസിനോടൊപ്പം കാറിലുണ്ടായിരുന്ന പിതാവ് അബ്ദുല്‍ മജീദ് (44), ആയിഷ (37), മുഹമ്മദ് ആഷിഖ് (21), നിമീര്‍ (19) എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കാറും ലോറിയും കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്നു എന്നാണ് വിവരം. അത്താണി ജങ്ഷനില്‍ നിന്ന് ലോറി വലത് വശത്തേക്ക് തിരിയുന്നതിനിടെ പുറകില്‍ വന്ന കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്ക് അടിയിലേക്ക് എത്തിയ കാര്‍ പൂര്‍ണമായും തകര്‍ന്നു.




അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാരും പന്തീരങ്കാവ് പോലീസും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെത്തിച്ചത്. കണ്ണൂര്‍ ഇരിക്കൂറില്‍ നിന്നുള്ളവരായിരുന്നു കാറിലുണ്ടായിരുന്നതെന്നും ഗള്‍ഫിലേക്ക് പോകുന്നതിനായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
കുമ്പള: കാസര്‍കോട് കുമ്പളയില്‍ ബൈക്കില്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു. ത്യാംപണ്ണ പൂജാരിയുടെ മകന്‍ രവിചന്ദ്രന്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്ച (മാര്‍ച്ച് 17) ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. ഷിറിയ പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചായിരുന്നു അപകടം. രവിചന്ദ്രനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.