വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി, യുവതിയ്ക്കൊപ്പമുള്ള ഫോട്ടോ ഭാര്യക്ക് അയച്ചു; മലപ്പുറത്ത് ഹണിട്രാപ്പിൽ യുവതി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

Edakkara Honeytrap Case: മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും, സഹോദരൻ രാജേഷും ആരോപിച്ചത്.

വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി, യുവതിയ്ക്കൊപ്പമുള്ള ഫോട്ടോ ഭാര്യക്ക് അയച്ചു; മലപ്പുറത്ത് ഹണിട്രാപ്പിൽ യുവതി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

Honeytrap Blackmail

Published: 

17 Nov 2025 06:24 AM

മലപ്പുറം: മലപ്പുറം എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍.ചുങ്കത്തറ പള്ളിക്കുത്ത് കുണ്ടുകുളത്തില്‍ രതീഷ് (42) ആത്മഹത്യചെയ്തത സംഭവത്തിലാണ് സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം നവംബറിലാണ് രതീഷിനെ ഇവർ ന​ഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ രതീഷിന്റെ അമ്മയും ഭാര്യയും എടക്കര പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നിൽ അയൽവാസിയായ സിന്ധു ഉൾപ്പെടെയുള്ളവരാണെന്ന് കുടുംബം ആരോപിച്ചിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും, സഹോദരൻ രാജേഷും ആരോപിച്ചത്. കഴിഞ്ഞ ജൂൺ 11 നാണ് രതീഷിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കടം നൽകിയ പണം തിരികെ നൽകാമെന്ന പേരിൽ അയൽവാസിയായ സിന്ധു തന്ത്രപൂർവം രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സിന്ധുവും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട് കഴുത്തില്‍ക്കിടന്ന സ്വര്‍ണമാല ഊരിയെടുത്ത് രതീഷിനെ മര്‍ദിച്ച് അവശനാക്കി.

Also Read:എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്നു; നിമിഷ രാജു സിപിഐ സ്ഥാനാർഥി

വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാനും കൂടുതല്‍ പണം തട്ടിയെടുക്കാനും വേണ്ടിയായിരുന്നു ഇവരുടെ ശ്രമം. പകര്‍ത്തിയ നഗ്‌ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനം. നഗ്നനാക്കി നിർത്തി രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. ഫോട്ടോ പുറത്തുവിടാതിരിക്കാൻ രണ്ട് ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാർക്കും അയച്ചുനൽകി. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് മകൻ ജീവനൊടുക്കിയതെന്ന് രതീഷിന്റെ അമ്മ ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ വ്യവസായായ രതീഷ് അവിടെ സ്ഥിരതാമസക്കാരനായിരുന്നു. സഹോദരന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാൻ വേണ്ടിയാണ് നാട്ടിലെത്തിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും