Phone Explosion Death: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോൺ പൊട്ടിത്തെറിച്ചു; കുട്ടനാട്ടിൽ യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

Youth Dies as Phone Explodes Due to Lightning in Kuttanad: പാടത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന അഖിൽ ഇടയ്ക്ക് ഒരു കോൾ വന്നതിനെ തുടർന്ന് ഫോണെടുത്ത് സംസാരിക്കുന്നതിനിടെയാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായതും ഫോൺ പൊട്ടിത്തെറിച്ചതും.

Phone Explosion Death: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോൺ പൊട്ടിത്തെറിച്ചു; കുട്ടനാട്ടിൽ യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

Published: 

16 Mar 2025 | 07:07 PM

കുട്ടനാട്: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. എടത്വാ ഒന്നാം വാർഡ് കൊടിപ്പുന്ന പുതുവൽ വീട്ടി ശ്രീനിവാസന്റെ മകൻ അഖിൽ പി ശ്രീനിവാസൻ എന്ന 29കാരനാണ് മരിച്ചത്. അഖിലിനൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന ശരൺ എന്ന യുവാവിനും പരിക്കേറ്റു. ശരണിന്റെ പരിക്ക് സരമുള്ളതല്ല.

ഇന്ന് (ഞായറാഴ്ച) വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം നടന്നത്. എടത്വാ പുത്തൻവരമ്പിനകം പാടത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിൽ. ഫീൽഡ് കളിക്കുന്നതിനിടെയാണ് ഒരു കോൾ വരുന്നത്. ഫോണെടുത്ത് സംസാരിക്കുന്നതിനിടെയാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായതും ഫോൺ പൊട്ടിത്തെറിച്ചതും. ഇതിൽ അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെയും ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റു.

ഫോൺ പൊട്ടിത്തെറിച്ച ഉടനെ പരിക്കേറ്റ അഖിലിനെ വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അഖിൽ വെൽഡിങ് ജോലിക്കാരനായിരുന്നു. കൂടാതെ, ചുണ്ടൻവെള്ളത്തിന്റെ പണികൾക്കും പോകുമായിരുന്നു.

ALSO READ: സുഹൃത്തിന് ലിഫ്റ്റ് നൽകിയില്ല; തിരുവനന്തപുരത്ത് യുവാവ് ബൈക്ക് യാത്രികനെ കുത്തി

സുഹൃത്തിന് ലിഫ്റ്റ് നൽകാത്തതിൽ യുവാവ് ബൈക്ക് യാത്രികനെ കുത്തി

തിരുവനന്തപുരം പാച്ചല്ലൂരിൽ സുഹൃത്തിന് ലിഫ്റ്റ് നൽകാതിരുന്നതിൽ പ്രകോപിതനായ യുവാവ് ബൈക്ക് യാത്രികനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം അവിടെ നിന്നും രക്ഷപെട്ട സംഘത്തിലെ മുഖ്യ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിത്തടം ശാന്തിപുരം സ്വദേശി അനന്തുവിനെ തിരുവല്ലം പോലീസ് ആണ് കഡസ്റ്റഡിയിൽ എടുത്തത്. തിരുവല്ലം പുഞ്ചക്കരിക്കടുത്തുള്ള ചെമ്മണ്ണുവില വീട്ടിൽ അഭിക്കാണ് (18) കുത്തേറ്റത്. ഫെബ്രുവരി 13ന് രാത്രിയാണ് സംഭവം നടന്നത്.

വണ്ടിത്തടത്ത് നിന്ന് പാച്ചല്ലൂർ ദേവീക്ഷേത്രത്തിലെ തൂക്ക നേർച്ച കാണുന്നതിന് വേണ്ടി അനന്തു സുഹൃത്തുക്കളുമൊത്ത് നടന്നു വരുന്ന സമയത്താണ് അഭി എതിരെ ബൈക്കിൽ വരുന്നത്. തന്റെ കൂടെ ഉണ്ടായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകണം എന്ന് അനന്തു ആവശ്യപ്പെട്ടെങ്കിലും അഭി പറ്റില്ലെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് കൈയിൽ ഉണ്ടായിരുന്ന കത്രികയെടുത്ത് അനന്തു അഭിയെ മൂന്ന് വട്ടം കുത്തിയത്. ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അനന്തുവിനെ നഗരത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Stories
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്