5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Foods You Should Not Refrigerate: ഈ ഭക്ഷണസാധനങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; പണിപാളും!

Foods You Should Never Store In The Refrigerator: എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ചിലത് സൂക്ഷിക്കുന്നതിന് കൃത്യമായ രീതിയും കാലാവതിയുമൊക്കെ ഉണ്ട്. അത്തരത്തിൽ, ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

Foods You Should Not Refrigerate: ഈ ഭക്ഷണസാധനങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; പണിപാളും!
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 14 Apr 2025 11:11 AM

ഭക്ഷണസാധനങ്ങൾ കേടാകാതിരിക്കാൻ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ, എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് ആരോഗ്യകരമായ ഒരു ശീലമല്ല. ചില ഭക്ഷണങ്ങൾ ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ചിലത് സൂക്ഷിക്കുന്നതിന് കൃത്യമായ രീതിയും കാലാവതിയുമൊക്കെ ഉണ്ട്. ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. ചില ഭക്ഷണ സാധനങ്ങൾ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പിന്നെ അത് ഉപയോഗിക്കുന്നത് ഒരുപാട് ദിവസങ്ങൾക്ക് ശേഷമായിരിക്കും. ഈ സമയം കൊണ്ട് ഇവയിൽ ദോഷകരമായ മാറ്റങ്ങൾ ഉണ്ടാകാം. അത്തരത്തിൽ, ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

1. ഉള്ളി

അരിഞ്ഞുവെച്ച ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് സൾഫർ സംയുക്തങ്ങൾ പുറത്തുവിടുന്നത് വഴി അവ വേഗത്തിൽ കേടാകാനും ശക്തമായ ദുർഗന്ധം ഉണ്ടാകാനും കാരണമാകും. ഉള്ളി ചെറിയ തണുപ്പുള്ള ഇരുണ്ട സ്ഥലത്ത് ഒരു പേപ്പർ ബാഗിലോ മറ്റോ സൂക്ഷിക്കുന്നതാണ് നല്ലത്. ആവശ്യാനുസരണം പുതുതായി അരിഞ്ഞെടുക്കാം. അതുപോലെ ഉരുളക്കിഴങ്ങിന് അടുത്ത് ഉള്ളി സൂക്ഷിക്കരുത്. ഇത് ഉള്ളി പെട്ടെന്ന് കേടുവരാനിടക്കും.

2. വെളുത്തുള്ളി

വെളുത്തുള്ളി അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഇതിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടുന്നു. ഇത് വേഗത്തിൽ കേടുവരാനും കാരണമാകും. അതിനാൽ ചെറിയ തണുപ്പുള്ള ഇരുണ്ട സ്ഥലത്ത് പേപ്പർ ബാഗിലാക്കി വെളുത്തുള്ളി സൂക്ഷിക്കുന്നതാണ് നല്ലത്.

3. ഉരുളക്കിഴങ്ങ്

ഉരുളകിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിന്റെ രുചിയെ തന്നെ ബാധിക്കും. അതിനാൽ ഇവ പേപ്പർ ബാഗിൽ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാൽ, പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഈർപ്പം നിൽക്കുന്നത് ഉരുളക്കിഴങ്ങ് പെട്ടെന്ന് കേടാകാൻ ഇടയാക്കും.

4. തക്കാളി

തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിന്റെ രുചി നഷ്ടപ്പെടാൻ ഇടയാകും. അതുപോലെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ തക്കാളിയുടെ കട്ടി കുറഞ്ഞ് പെട്ടെന്ന് വാടിപ്പോകാൻ സാധ്യതയുണ്ട്. സാധാരണ മുറിയുടെ ഊഷ്മാവിൽ സൂക്ഷിച്ചുവയ്ക്കുന്നതാണു നല്ലത്.

5. കാപ്സിക്കം

കാപ്സിക്കം ഫ്രിഡ്‌ജിൽ സൂക്ഷിക്കാമെങ്കിലും അരിഞ്ഞ ശേഷം ഫ്രിഡ്ജിൽ വെക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ഈർപ്പം നഷ്ടപ്പെടാനും കാപ്സിക്കം ചുരുങ്ങി പോകാനും കാരണമാകും. ഇതിന്റെ ക്രിസ്പിനസും സ്വാദും നിലനിർത്താൻ മുറിക്കാതെ സൂക്ഷിക്കുന്നതാണ് നല്ലത്. അരിഞ്ഞതാണെങ്കിൽ വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ച് ഒന്നോ രണ്ടോ ദിവസത്തിനുളിൽ തന്നെ ഉപയോഗിക്കുക.

6. കാരറ്റ്

മുറിച്ച കാരറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവ പെട്ടെന്ന് ഉണങ്ങി പോകാനും അതിന്റെ രുചി നഷ്ടപ്പെടാനും കാരണമാകും. അതിനാൽ ഇവ ഒരു പാത്രത്തിൽ പേപ്പർ ടവലുകൾ കൊണ്ട് പൊതിഞ്ഞ് നേരിയ ഈർപ്പമുള്ള അവസ്ഥയിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

7. ബ്രെഡ്

ബ്രെഡ് തണുപ്പിക്കാൻ വയ്ക്കാമെങ്കിലും അത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. കാരണം ഇത് വേഗത്തിൽ ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്. സാധാരണ മുറിയുടെ ഊഷ്മാവിൽ സൂക്ഷിച്ചുവയ്ക്കുന്നതാണു നല്ലത്.