AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gut Health: ഉറക്കം നന്നല്ലെങ്കിൽ… കുടലിനും വയറിനും പ്രശ്നങ്ങൾ; ബാധിക്കുന്നത് ഇങ്ങനെ

Gut Health And Sleep: പ്രായപൂർത്തിയായ ഒരാൾ ദിവസവും ചുരുങ്ങിയത് ഏഴു മണിക്കൂർ ഉറങ്ങണം എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. കൗമാരക്കാർക്കും കുട്ടികൾക്കും ഇത് 12 മണിക്കൂറായി മാറുന്നു. നല്ലൊരു ശതമാനം ആളുകളെയും ഇന്ന് അലട്ടുന്ന പ്രശ്നമായി ഉറക്കക്കുറവ് മാറിയിട്ടുണ്ട്.

Gut Health: ഉറക്കം നന്നല്ലെങ്കിൽ… കുടലിനും വയറിനും പ്രശ്നങ്ങൾ; ബാധിക്കുന്നത് ഇങ്ങനെ
Gut Health And SleepImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 15 Dec 2025 11:15 AM

ഉറക്കമില്ലായ്മയും ഉറങ്ങാതിരുന്ന മറ്റ് പ്രവർത്തനങ്ങൾ ഏർപ്പെടുന്നതും പലരും നേരിടുന്ന പ്രശ്നങ്ങളാണ്. ഉറക്കകുറവ് മൂലം നമ്മുടെ ശരീരത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പ്രധാനമായും ഉറക്കകുറവ് നിങ്ങളുടെ ദഹനവ്യവസ്ഥയെയും മലബന്ധം, വയറു വീർക്കൽ അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകുന്നു. ഡോ. കരൺ രാജൻ ഇതുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത് എന്താണെന്ന് നോക്കാം.

എത്രയൊക്കെ ആരോഗ്യസംരക്ഷണം നടത്തിയാലും രാത്രി ഉറക്കമില്ലെങ്കിൽ പിന്നെ ആരോ​ഗ്യം ആകെ കുഴപ്പത്തിലാകും. പ്രായപൂർത്തിയായ ഒരാൾ ദിവസവും ചുരുങ്ങിയത് ഏഴു മണിക്കൂർ ഉറങ്ങണം എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. കൗമാരക്കാർക്കും കുട്ടികൾക്കും ഇത് 12 മണിക്കൂറായി മാറുന്നു. നല്ലൊരു ശതമാനം ആളുകളെയും ഇന്ന് അലട്ടുന്ന പ്രശ്നമായി ഉറക്കക്കുറവ് മാറിയിട്ടുണ്ട്. ഓർമ്മക്കുറവ് മുതൽ ഹൃദയാരോ​ഗ്യം വരെ തകരാറിലാകുന്നതിന് ഉറക്കകുറവ് വലിയ പങ്കു വഹിക്കുന്നുണ്ട്.

അതുപോലെ തന്നെയാണ് ദഹനവും കുടലിൻ്റെ ആരോ​ഗ്യവും. നല്ല ഉറക്കം ലഭിച്ചാൽ മാത്രമെ ഇവ രണ്ടും നന്നായി പ്രവർത്തിക്കുകയുള്ളൂ. ഉറക്കകുറവ് മൂലം മലബന്ധം രൂക്ഷമായേക്കാം. നമ്മുടെ കുടലിന് അതിന്റേതായ സർക്കാഡിയൻ രീതികളുണ്ട്. യഥാർത്ഥത്തിൽ ദഹനവ്യവസ്ഥയിലെ ഓരോ കോശത്തിനും സമയക്രമീകരണങ്ങളുണ്ട്. ഇത് തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ ഉറക്കം കുറയുമ്പോൾ ഈ സമയ ക്രമീകരണം എല്ലാം മാറിമറിയുന്നു.

Also Read: ഫോൺ നോക്കിയിരുന്നാണോ ഭക്ഷണം കഴിക്കുന്നത്; അപകടം ക്ഷണിച്ചുവരുത്തരത്

രാത്രി 11 മണിക്കും പുലർച്ചെ രണ്ട് മണിക്കും ഉറങ്ങുന്നവരിൽ കുടലിൻ്റെ ആരോ​ഗ്യ വളരെ മോശമായേക്കാമെന്നാണ് ഡോ. കരൺ രാജൻ പറയുന്നത്. മലം വരണ്ടുപോകാനും, മലബന്ധം അനുഭവപ്പെടാനും ഇത് കാരണമാകുന്നു. കൂടാതെ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലവും പൂർണമായും ഒഴിവാക്കേണ്ടതാണ്. ഈ ശീലം നിങ്ങളുടെ കുടലിനെയും വയറിനെയും ഒരുപോലെ അനാരോ​ഗ്യകരമാക്കി മാറ്റുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ വയറുവീർക്കൽ, ​ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.

കുടലിൻ്റെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ഭക്ഷണം

നാരുകൾ അടങ്ങിയവ: പയർവർഗ്ഗങ്ങൾ, ബീൻസ്, പച്ചക്കറികൾ, പഴങ്ങൾ (ബെറികൾ) എന്നിവ ദഹനത്തെ സഹായിക്കുന്നവയാണ്. മലബന്ധവും തടയുന്നു.

പ്രോബയോട്ടിക് ഭക്ഷണങ്ങൾ: തൈര് (പഞ്ചസാര ചേർക്കാത്തത്), മോര്, ഇഡ്ഡലി, ദോശ പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നു. ഇത് കുടലിന് നല്ലതാണ്.

പ്രീബയോട്ടിക് ഭക്ഷണങ്ങൾ: വെളുത്തുള്ളി, ഉള്ളി, വാഴപ്പഴം, ഓട്സ് എന്നിവ നല്ല ബാക്ടീരിയകൾക്ക് വളരാൻ ആവശ്യമായ പോഷകങ്ങൾ നൽകുന്നതാണ്.