AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair Care: വെറും ഏഴ് ശീലങ്ങൾ, തലമുടി വളരാൻ ഇത്രയും ചെയ്താൽ മതി!

Hair Care Tips: രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ചില ചെറിയ കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? മുടി വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആ ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ....

Hair Care: വെറും ഏഴ് ശീലങ്ങൾ, തലമുടി വളരാൻ ഇത്രയും ചെയ്താൽ മതി!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 01 Feb 2026 | 09:20 AM

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും മുടി കൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും ഈ ​ആ​ഗ്രഹത്തിന് വിലങ്ങുതടിയാകാറുണ്ട്. ഇവ പരിഹരിക്കാൻ നമ്മൾ വിലകൂടിയ ഉൽപ്പന്നങ്ങളെ ആശ്രയിക്കാറുമുണ്ട്. എന്നാൽ, രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ചില ചെറിയ കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? മുടി വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആ ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ….

ജലാംശം നിലനിർത്തുക

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിനും തലയോട്ടിലെ കോശങ്ങൾക്ക് ഈർപ്പം നൽകുന്നതിനും ഇത് സഹായിക്കുന്നു. തലയോട്ടി ഈർപ്പമുള്ളതായിരുന്നാൽ മുടി പൊട്ടിപ്പോകുന്നത് കുറയും.

തലയോട്ടി മസാജ് ചെയ്യുക

രാവിലെ എഴുന്നേൽക്കുമ്പോൾ വിരൽത്തുമ്പുകൾ ഉപയോഗിച്ച് മൃദുവായി തലയോട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും. ഇത് ഹെയർ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുകയും മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നു.

 

പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം

മുടിയുടെ പ്രധാന ഘടകം ‘കെരാറ്റിൻ’ എന്ന പ്രോട്ടീനാണ്. അതിനാൽ പ്രഭാതഭക്ഷണത്തിൽ മുട്ട, തൈര്, പയർവർഗ്ഗങ്ങൾ, നട്ട്സ് എന്നിവ ഉൾപ്പെടുത്തുന്നത് മുടിക്ക് ഉള്ളിൽ നിന്ന് കരുത്ത് നൽകും.

ALSO READ: ഉറങ്ങുമ്പോൾ മുടി കെട്ടിവെക്കണോ അഴിച്ചിടണോ? തലമുടി സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ അറിയണം

 

ശരിയായ ചീപ്പ് ഉപയോഗിക്കുക

നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക. മുടി ഉണങ്ങിയ ശേഷം പല്ലുകൾ അകലമുള്ള ചീപ്പ് ഉപയോഗിച്ച് സാവധാനം കെട്ടുകൾ മാറ്റുക. ഇത് മുടി വേരുകളിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കും.

 

മുടി മുറുക്കി കെട്ടാതിരിക്കുക

രാവിലെ ജോലിയിലേക്കോ മറ്റോ ഇറങ്ങുമ്പോൾ മുടി വല്ലാതെ മുറുക്കി കെട്ടുന്നത് ഒഴിവാക്കുക. ഇത് മുടി വേരുകൾ ബലഹീനമാകാനും മുടി കൊഴിയാനും കാരണമാകും. ലൂസായി മുടി കെട്ടാൻ ശ്രദ്ധിക്കുക.

 

ചൂടുവെള്ളം ഒഴിവാക്കുക

രാവിലെ കുളിക്കുമ്പോൾ വല്ലാതെ ചൂടുള്ള വെള്ളം തലയിൽ ഒഴിക്കുന്നത് മുടിയിലെ പ്രകൃതിദത്തമായ എണ്ണമയം നഷ്ടപ്പെടുത്തും. ഇത് മുടി വരണ്ടതാക്കാനും പൊട്ടിപ്പോകാനും കാരണമാകും. തണുത്ത വെള്ളമോ ചെറിയ ഇളം ചൂടുവെള്ളമോ ഉപയോഗിക്കുക.

 

മാനസിക സമ്മർദ്ദം കുറയ്ക്കുക

മാനസിക സമ്മർദ്ദം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. രാവിലെ അല്പനേരം യോഗയോ ധ്യാനമോ ചെയ്യുന്നത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. ഇത് മുടിയുടെ സ്വാഭാവിക വളർച്ചയെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്.