ABC Juice: എബിസി ജ്യൂസ് കുടിക്കാറുണ്ടോ? ഗുണം അച്ചാറിട്ട് കഴിക്കുന്നതോ, അറിയേണ്ടതെല്ലാം….

ABC Juice vs ABC Pickle: ക്യാരറ്റിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, സി ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ബീറ്റ്‌റൂട്ട് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.

ABC Juice: എബിസി ജ്യൂസ് കുടിക്കാറുണ്ടോ? ഗുണം അച്ചാറിട്ട് കഴിക്കുന്നതോ, അറിയേണ്ടതെല്ലാം....

പ്രതീകാത്മക ചിത്രം

Published: 

15 Mar 2026 | 03:23 PM

ശരീരത്തിന്റെ ആരോ​ഗ്യത്തിന് ഏറെ സഹായിക്കുന്ന ഒരു ജ്യൂസാണ് എബിസി ജ്യൂസ്. ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഇവ മിറാക്കിൾ ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്. ചർമ്മത്തിന്റെ ‍നിറം വർധിപ്പിക്കാനും ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഈ ജ്യൂസ് സഹായിക്കും. എന്നാൽ അടുത്തിടെ ചർച്ചയാകുന്നത് എബിസി അച്ചാർ ആണ്. ജ്യൂസിനാണോ അച്ചാറാണോ നല്ലത് എന്നതിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇവയുടെ ​ഗുണങ്ങളും വ്യത്യാസങ്ങളും അറിഞ്ഞാലോ….

എബിസി ജ്യൂസ്

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ പച്ചയ്ക്ക് അടിച്ചെടുത്താണ് ഇത് തയ്യാറാക്കുന്നത്. ആപ്പിള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ധാരാളം നാരുകളും ഉണ്ട്. ക്യാരറ്റിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, സി ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ബീറ്റ്‌റൂട്ട് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും. അതിനാൽ തന്നെ എബിസി ജ്യൂസ് ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്.

എന്നാൽ എബിസി ജ്യൂസിന് ചില പോരായ്മകളുമുണ്ട്. ഇവ ജ്യൂസ് അടിക്കുമ്പോൾ നാരുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, പഴങ്ങളിലെ സ്വാഭാവിക പഞ്ചസാര രക്തത്തിലെ ഇൻസുലിൻ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമായേക്കാം എന്നും ചില വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ALSO READ: പുഴുങ്ങിയ മുട്ട നല്ലതാണ് പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ​ഗുണത്തേക്കാൾ ദോഷം

എബിസി അച്ചാർ

ആപ്പിൾ, ബിറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന എബിസി അച്ചാറും ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഇവ പുളിക്കുമ്പോൾ ധാരാളം പ്രോബയോട്ടിക്സ് ഉണ്ടാകുന്നു. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അച്ചാറിലെ നാരുകൾ നിലനിൽക്കുന്നതിനാൽ

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരില്ലെന്നും വിദ​ഗ്ധർ പറയുന്നു. അതേസമയം, ഉപ്പിന്റെ അംശം കൂടുതലായതിനാൽ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കേണ്ടതാണ്. ജ്യൂസിനേക്കാൾ ദഹനത്തിന് നല്ലത് എബിസി അച്ചാറാണ്. എന്നാൽ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം ലഭിക്കാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ജ്യൂസും മികച്ചതാണ്.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്