AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mangala Devi Chitra Pournami: മംഗളാദേവി ചിത്രാ പൗർണ്ണമി ഉത്സവം നാളെ, പ്ലാസ്റ്റിക് നിരോധനം മുതൽ ജീപ്പ് വാടക വരെ… അറിയേണ്ടതെല്ലാം

Mangala Devi Temple Festival: ചിലപ്പതികാരത്തിലെ വീരനായികയായ കണ്ണകിയുടെ കഥയുമായാണ് ഈ ക്ഷേത്രം ബന്ധപ്പെട്ട് കിടക്കുന്നത്. മധുരാനഗരം ചുട്ടെരിച്ച കണ്ണകി, തന്റെ കോപം ശമിപ്പിക്കാൻ ഈ വനമേഖലയിൽ എത്തിയെന്നും ഇവിടെ വെച്ച് സ്വർഗ്ഗാരോഹണം നടത്തിയെന്നുമാണ് ഐതീഹ്യം. കരിങ്കല്ല് ചതുര കഷണങ്ങളായി അടുക്കി വെച്ച സവിശേഷമായ പാണ്ഡ്യൻ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

Mangala Devi Chitra Pournami: മംഗളാദേവി ചിത്രാ പൗർണ്ണമി ഉത്സവം നാളെ, പ്ലാസ്റ്റിക് നിരോധനം മുതൽ ജീപ്പ് വാടക വരെ… അറിയേണ്ടതെല്ലാം
Mangala DeviImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 30 Apr 2026 | 08:15 PM

ചരിത്രവും ഐതീഹ്യവും ഇഴചേർന്നു നിൽക്കുന്ന പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ചിത്രാ പൗർണ്ണമി ഉത്സവം നാളെ ആഘോഷിക്കും. വർഷത്തിൽ ചിത്രാ പൗർണ്ണമി നാളിൽ മാത്രമാണ് ഈ പുരാതന ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനമുള്ളത്. കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന തർക്കമേഖലയിലായതിനാൽ ഇരു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഐതീഹ്യവും നിർമ്മാണ വൈദഗ്ധ്യവും

ചിലപ്പതികാരത്തിലെ വീരനായികയായ കണ്ണകിയുടെ കഥയുമായാണ് ഈ ക്ഷേത്രം ബന്ധപ്പെട്ട് കിടക്കുന്നത്. മധുരാനഗരം ചുട്ടെരിച്ച കണ്ണകി, തന്റെ കോപം ശമിപ്പിക്കാൻ ഈ വനമേഖലയിൽ എത്തിയെന്നും ഇവിടെ വെച്ച് സ്വർഗ്ഗാരോഹണം നടത്തിയെന്നുമാണ് ഐതീഹ്യം. കരിങ്കല്ല് ചതുര കഷണങ്ങളായി അടുക്കി വെച്ച സവിശേഷമായ പാണ്ഡ്യൻ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളോളം കാടിനുള്ളിൽ അവഗണിക്കപ്പെട്ടു കിടന്ന ഈ ക്ഷേത്രം 1980-കളോടെയാണ് വീണ്ടും ജനശ്രദ്ധയിലേക്ക് വന്നത്.

ALSO READ: മൂന്ന് ജില്ലകളിൽ ശക്തമായ മഴ, കൂടെ ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥ

ദർശന സമയം

  1. രാവിലെ 6 മണി മുതൽ ഭക്തരെ വനത്തിനുള്ളിലേക്ക് കടത്തിവിടും.
  2. ഉച്ചയ്ക്ക് 2.30-ന് ശേഷം വനത്തിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.
  3. വൈകുന്നേരം 5 മണിയോടെ എല്ലാ ഭക്തരും വനമേഖലയിൽ നിന്നും തിരിച്ചിറങ്ങേണ്ടതാണ്. രാത്രി വനത്തിനുള്ളിൽ തങ്ങുന്നത് കർശനമായി നിരോധിച്ചു.

യാത്രാ സൗകര്യങ്ങൾ

കുമളി ബസ് സ്റ്റാൻഡിൽ നിന്നാണ് ഭക്തർക്കായി ട്രിപ്പ് ജീപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.45 വരെ ജീപ്പ് സർവീസ് ഉണ്ടായിരിക്കും. ഒരു വശത്തേക്ക് ഒരാൾക്ക് 200 രൂപയാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾക്കും ട്രാക്ടറുകൾക്കും വനത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

വനത്തിനുള്ളിലെ കർശന നിയന്ത്രണങ്ങൾ

  • പെരിയാർ കടുവ സങ്കേതത്തിനുള്ളിലായതിനാൽ അതീവ ജാഗ്രതയോടെയുള്ള നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.
  • ഇവിടെ പ്ലാസ്റ്റിക് നിരോധനം ഉണ്ട്. 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, അലുമിനിയം ഫോയിലുകൾ എന്നിവ അനുവദിക്കില്ല.
  • ഭക്ഷണകാര്യങ്ങളിലും നിബന്ധനകൾ ഉണ്ട്. സസ്യാഹാരം മാത്രമേ അനുവദിക്കൂ. ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞു കൊണ്ടുവരണം. വനത്തിനുള്ളിൽ പാചകം പാടില്ല.
  • ലഹരി നിരോധനവും ഉണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ വനമേഖലയിൽ കർശനമായി നിരോധിച്ചു.
  • ഡ്രോണുകൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്. വനത്തിനുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
  • ശബ്ദമലിനീകരണവും പാടില്ല. ലൗഡ് സ്പീക്കറുകൾ, ആംപ്ലിഫയറുകൾ എന്നിവയ്ക്ക് അനുമതിയില്ല.
  • പടക്കം പൊട്ടിക്കാനോ, വൈക്കോൽ പോലുള്ള തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകാനോ പാടില്ല. വളർത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുവരരുത്.

ഒരുക്കങ്ങൾ പൂർത്തിയായി

തിരക്ക് ഒഴിവാക്കാൻ ഇത്തവണ പ്രവേശന കവാടത്തിലും പാതകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭക്തർക്കായി ക്യൂ സംവിധാനവും പാദരക്ഷകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും ക്ഷേത്രത്തിന് പുറത്തുണ്ടാകും. ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, തേനി ജില്ലാ കളക്ടർമാരുടെയും പോലീസ് മേധാവികളുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ.

ഐതീഹ്യം

ഇവിടത്തെ പ്രധാന പ്രതിഷ്ഠ കണ്ണകി ആണ്. വിഖ്യാത തമിഴ് മഹാകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. തന്റെ ഭർത്താവായ കോവലനെ അന്യായമായി വധിച്ച പാണ്ഡ്യരാജാവിന്റെ മധുരാനഗരം എരിച്ച ശേഷം, കണ്ണകി മധുര വിട്ട് മലനാട്ടിലേക്ക് വരികയും ഈ കുന്നിൻ മുകളിൽ വെച്ച് സ്വർഗ്ഗാരോഹണം നടത്തുകയും ചെയ്തു എന്നാണ് വിശ്വാസം. ഏകദേശം 1000 വർഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. പാണ്ഡ്യൻ വാസ്തുവിദ്യയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. കരിങ്കല്ലുകൾ ചതുരക്കട്ടകളായി ചെത്തി ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

English Summary

The historic Mangala Devi Temple, located deep within the Periyar Tiger Reserve, opens its doors to devotees tomorrow for the annual Chitra Pournami festival under strict forest and security guidelines. Pilgrims can access the ancient shrine via authorized off-road jeeps from Kumily between 6:00 AM and 2:30 PM, with a total ban on plastics and non-vegetarian food to protect the sanctuary’s ecology

Follow Us