AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bhagyashree Viral Beauty Tips: വെറും 15 ദിവസം മാത്രം മതി! നടി ഭാഗ്യശ്രീയുടെ സൗന്ദര്യ രഹസ്യം ഇതാണ്

Actress Bhagyashree Viral Beauty Tips: 15 ദിവസം മാത്രം ശ്രമിച്ചാൽ സ്വന്തമാക്കാൻ പറ്റുന്ന ഒരു സൗന്ദര്യ രഹസ്യമാണിത്. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കേസർ കാ പാനി (കുങ്കുമപ്പൂ ചേർത്ത വെള്ളം) കുടിക്കുക, ഇത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ദൈനംദിന പാരിസ്ഥിതിക സമ്മർദ്ദങ്ങൾ മൂലമുണ്ടാകുന്ന ചർമ്മത്തിൻ്റെ മങ്ങൽ ഉള്ളിൽ നിന്ന് തന്നെ ചികിത്സിക്കാൻ കഴിയുന്ന പ്രകൃതിദത്ത പരിഹാരമാണിതെന്നാണ് താരം പറയുന്നത്.

Bhagyashree Viral Beauty Tips: വെറും 15 ദിവസം മാത്രം മതി! നടി ഭാഗ്യശ്രീയുടെ സൗന്ദര്യ രഹസ്യം ഇതാണ്
Bhagyashree Viral Beauty TipsImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 29 May 2025 16:53 PM

പ്രകൃതിദത്ത സൗന്ദര്യ പരിഹാരങ്ങളുടെ പിന്നാലെയാണ് ഇന്ന് പലരും. എന്നാൽ തിരക്കേറിയ ജീവതത്തിനിടയിൽ പലപ്പോഴും ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയണമെന്നില്ല. എല്ലാ തിരക്കിനിടയിലും സമയം കണ്ടെത്തുന്നവരുമുണ്ട്. അത്തരത്തിൽ നടി ഭാഗ്യശ്രീ, അടുത്തിടെ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ചർമ്മസംരക്ഷണ രഹസ്യമാണ് ഇപ്പോൾ വൈറലാവുന്നത്. ക്രീമുകളോ സെറമുകളോ ഫേഷ്യലുകളോ ഇല്ലാതെ ദിവസവും രാവിലെ ചെയ്യാൻ കഴിയുന്ന ഈ ഈസി ടിപ് എന്താണെന്ന് നമുക്ക് നോക്കാം.

15 ദിവസം മാത്രം ശ്രമിച്ചാൽ സ്വന്തമാക്കാൻ പറ്റുന്ന ഒരു സൗന്ദര്യ രഹസ്യമാണിത്. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കേസർ കാ പാനി (കുങ്കുമപ്പൂ ചേർത്ത വെള്ളം) കുടിക്കുക, ഇത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ദൈനംദിന പാരിസ്ഥിതിക സമ്മർദ്ദങ്ങൾ മൂലമുണ്ടാകുന്ന ചർമ്മത്തിൻ്റെ മങ്ങൽ ഉള്ളിൽ നിന്ന് തന്നെ ചികിത്സിക്കാൻ കഴിയുന്ന പ്രകൃതിദത്ത പരിഹാരമാണിതെന്നാണ് താരം പറയുന്നത്.

കുങ്കുമപ്പൂവിൻ്റം ​ഗുണം

കുങ്കുമപ്പൂവിൽ ക്രോസിൻ, സഫ്രാനൽ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇവ മുഖചർമ്മത്തിന് തിളക്കം നൽകാനും, പിഗ്മെന്റേഷൻ കുറയ്ക്കാനും, ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു.

10-15 കുങ്കുമപ്പൂ രാത്രി മുഴുവൻ ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത്, സ്വാഭാവിക കൊളാജൻ വർദ്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിന്റെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് ഭാഗ്യശ്രീ പറയുന്നത്.

നിങ്ങളുടെ ദിനചര്യയിൽ കുങ്കുമപ്പൂ വെള്ളം ഉൾപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള ഒരു മാർ​ഗമാണ്. രാത്രിയിൽ അര കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് കുങ്കുമപ്പൂ ചേർത്ത് പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് കുടിക്കുക. കുറഞ്ഞത് 15 ദിവസമെങ്കിലും ഇത് സ്ഥിരമായി ചെയ്യാൻ ഭാഗ്യശ്രീ ശുപാർശ ചെയ്യുന്നു.

 

View this post on Instagram

 

A post shared by Bhagyashree (@bhagyashree.online)