AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ചർമ്മ പ്രശ്നങ്ങൾക്ക് ഈ പതഞ്ജലി എണ്ണ , ഇങ്ങനെ ഉപയോഗിക്കുക

ദിവ്യ കായകല്പ് എണ്ണയിൽ വേപ്പ്, മഞ്ഞൾ, ചന്ദനം, മറ്റ് ആയുർവേദ ഔഷധങ്ങൾ എന്നിവയുടെ സത്ത് അടങ്ങിയിരിക്കുന്നു. വേപ്പ് ചർമ്മത്തിന് ഗുണകരമാണ്. മഞ്ഞൾ വീക്കം, പ്രകോപനം എന്നിവ കുറയ്ക്കാൻ സഹായിക്കും.

ചർമ്മ പ്രശ്നങ്ങൾക്ക് ഈ പതഞ്ജലി എണ്ണ , ഇങ്ങനെ ഉപയോഗിക്കുക
PatanjaliImage Credit source: Patanjaliayurved.net
Arun Nair
Arun Nair | Published: 04 Jan 2026 | 02:13 PM

തിരക്കേറിയ ജീവിതത്തിൽ ചർമ്മ പ്രശ്നങ്ങൾ ഇപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. മാറുന്ന ജീവിതശൈലി, മലിനീകരണം, അനാരോഗ്യ ഭക്ഷണശീലങ്ങൾ, സമ്മർദ്ദം എന്നിവ ചർമ്മത്തെ നേരിട്ട് ബാധിക്കും. ചൊറിച്ചിൽ, ചുണങ്ങ്, ഫംഗസ് അണുബാധ, തുടങ്ങിയ പ്രശ്നങ്ങൾ പലരെയും അലട്ടുന്നു. ഇതിനെല്ലാം പരിഹാരമാണ് പതഞ്ജലിയുടെ ദിവ്യ കായകൽപ്പ് ഓയിൽ. ചർമ്മ പ്രശ്നങ്ങൾക്ക് ഗുണം ചെയ്യും. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് ഈ എണ്ണ രൂപപ്പെടുത്തിയിരിക്കുന്നത്.

ദിവ്യ കായകല്പ് എണ്ണ പ്രധാനമായും ഉപയോഗിക്കുന്നത് സാധാരണ ചർമ്മ പ്രശ്നങ്ങൾക്കാണ്. ഈ എണ്ണ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. ഇത്, പതിവായി ഉപയോഗിച്ചാലെ ഗുണങ്ങൾ ലഭിക്കൂ. ഏതൊക്കെ ചർമ്മ അവസ്ഥകൾക്ക് ഈ എണ്ണ ഗുണം ചെയ്യുമെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും നമുക്ക് നോക്കാം

ഏതൊക്കെ ചർമ്മ പ്രശ്നങ്ങൾ

ചൊറിച്ചിൽ, ഫംഗസ് അണുബാധ, എക്സിമ തുടങ്ങിയ ചർമ്മ അവസ്ഥകൾക്ക് ദിവ്യ കായകൽപ്പ് എണ്ണ ഉപയോഗിക്കേണ്ടത്. ചർമ്മ പ്രശ്നങ്ങൾ, ശരീരത്തിൽ ചുവപ്പ്, വരൾച്ച എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കും. അലർജിയോ വിയർപ്പോ കാരണം പലർക്കും ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്, അതിനെല്ലാം ഈ എണ്ണ ആശ്വാസം നൽകും.

ഓയിലിലെ ചേരുവകൾ

ദിവ്യ കായകല്പ് എണ്ണയിൽ വേപ്പ്, മഞ്ഞൾ, ചന്ദനം, മറ്റ് ആയുർവേദ ഔഷധങ്ങൾ എന്നിവയുടെ സത്ത് അടങ്ങിയിരിക്കുന്നു. വേപ്പ് ചർമ്മത്തിന് ഗുണകരമാണ്. മഞ്ഞൾ വീക്കം, പ്രകോപനം എന്നിവ കുറയ്ക്കാൻ സഹായിക്കും. ചന്ദനം ചർമ്മത്തെ തണുപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. ഈ ചേരുവകൾ ചർമ്മത്തെ ശുദ്ധീകരിക്കാനും ബാഹ്യ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ആയുർവേദം അനുസരിച്ച്, ഈ ചേരുവകൾ ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കണം?

പ്രശ്നമുള്ള ഭാഗം വൃത്തിയാക്കി ഉണക്കിയ ശേഷം ദിവ്യ കായകല്പ എണ്ണ പുരട്ടുക. ദിവസവും ഒന്നോ രണ്ടോ തവണ മസാജ് ചെയ്യുക. എണ്ണ പുരട്ടിയ ശേഷം ആ ഭാഗം കുറച്ചു നേരം മൂടാതെ വയ്ക്കുക. കണ്ണുകൾ, വായ, എന്നിവയുമായി സമ്പർക്കം ഒഴിവാക്കുക.എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, ഉപയോഗം നിർത്തുക. പ്രശ്നം വളരെക്കാലം ഉണ്ടെങ്കിൽ, ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.

നിരാകരണം: ഇതൊരു സ്പോൺസേർഡ് ലേഖനമാണ്. ഇവിടെ അടങ്ങിയിരിക്കുന്ന വിവരങ്ങളും അവകാശവാദങ്ങളും പരസ്യ കമ്പനിയുടെ മാത്രം അവകാശവാദങ്ങളാണ്. ഈ ലേഖനത്തിന്റെ ഉള്ളടക്കത്തിനോ അവകാശവാദങ്ങൾക്കോ malayalamtv9.com ഉത്തരവാദിയല്ല.

Follow Us