Coconut Water: കരിക്കിൻ വെള്ളം എല്ലാവർക്കും കുടിക്കാമോ? ഇവർക്ക് ജീവന് ആപത്ത്!
People Who Should Avoid Coconut Water: ചർമ്മത്തിന്റെ ആരോഗ്യത്തിനും ദഹനപ്രശ്നങ്ങളെ അകറ്റാനും തുടങ്ങി കരിക്കിൻ വെള്ളം നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. എന്നാൽ എല്ലാവർക്കും കരിക്കിൻ വെള്ളം നല്ലതാണോ?
പ്രകൃതിദത്തമായ സൂപ്പർ ഡ്രിങ്ക് ആണ് കരിക്കിൻ വെള്ളം. ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമായ ഇത് നിർജ്ജലീകരണം തടയാൻ സഹായിക്കും. കൂടാതെ കലോറിയും കുറവാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനും ദഹനപ്രശ്നങ്ങളെ അകറ്റാനും തുടങ്ങി കരിക്കിൻ വെള്ളം നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. എന്നാൽ എല്ലാവർക്കും കരിക്കിൻ വെള്ളം നല്ലതാണോ? ചില വിഭാഗക്കാർക്ക് കരിക്കിൻ വെള്ളം കുടിക്കുന്നത് മറ്റ് പല പ്രശ്നങ്ങൾക്കും കാരണമാകും.
കരിക്കിൻ വെള്ളം ഒഴിവാക്കേണ്ടവർ
പ്രമേഹരോഗികൾ
കരിക്കിൻ വെള്ളത്തിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട് (ഏകദേശം 200 മില്ലിയിൽ 6-7 ഗ്രാം). ഇത് മറ്റ് ശീതളപാനീയങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും, പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമായേക്കാം. അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
വൃക്കരോഗങ്ങൾ ഉള്ളവർ
വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർക്ക് കരിക്കിൻ വെള്ളം അപകടകരമായേക്കാം. ഇതിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. വൃക്കകൾക്ക് ഈ പൊട്ടാസ്യം ഫിൽട്ടർ ചെയ്യാൻ കഴിയാതെ വരുമ്പോൾ രക്തത്തിൽ പൊട്ടാസ്യം വർദ്ധിക്കുന്ന ‘ഹൈപ്പർകലീമിയ’ (Hyperkalemia) എന്ന അവസ്ഥയുണ്ടാകാം. ഇത് ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾക്കും പേശീബലക്കുറവിനും കാരണമാകും.
അലർജി പ്രശ്നമുള്ളവർ
തേങ്ങയോ തേങ്ങയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളോ കഴിക്കുമ്പോൾ അലർജി അനുഭവപ്പെടുന്നവർ കരിക്കിൻ വെള്ളം ഒഴിവാക്കണം. ചൊറിച്ചിൽ, തൊലിപ്പുറത്തെ ചുവന്ന പാടുകൾ, ശ്വാസതടസ്സം എന്നിവ ഇതിന്റെ ലക്ഷണങ്ങളാകാം.
ALSO READ: ഉച്ചഭക്ഷണത്തോടൊപ്പം മോര് കുടിക്കുന്നതിൻ്റെ ഗുണമറിയാമോ…; ദഹനം മാത്രമല്ല, ഹൃദയത്തിനും മികച്ചത്
ജലദോഷവും പനിയും ഉള്ളപ്പോൾ
ആയുർവേദ പ്രകാരം കരിക്കിൻ വെള്ളത്തിന് ശരീരത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്. അതിനാൽ ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയുള്ളപ്പോൾ കരിക്കിൻ വെള്ളം കുടിക്കുന്നത് കഫക്കെട്ട് കൂടാനും രോഗം ഭേദമാകാൻ വൈകാനും കാരണമായേക്കാം.
ബിപി മരുന്ന് കഴിക്കുന്നവർ
കരിക്കിൻ വെള്ളത്തിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ഇതിനായി മരുന്ന് കഴിക്കുന്നവർ ജാഗ്രത പാലിക്കണം. ബിപി ഗുളികകൾക്കൊപ്പം കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അമിതമായി കൂടാൻ ഇടയാക്കും.
ഇലക്ട്രോലൈറ്റ് നിയന്ത്രിത ഡയറ്റ് പിന്തുടരുന്നവർ
ഹൃദ്രോഗമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ കാരണം പൊട്ടാസ്യം, സോഡിയം തുടങ്ങിയവ നിയന്ത്രിക്കാൻ ഡോക്ടർ നിർദ്ദേശിച്ചവർ കരിക്കിൻ വെള്ളം ഒഴിവാക്കുന്നതാണ് ഉചിതം. ഇത് ശരീരത്തിലെ ലവണങ്ങളുടെ സന്തുലിതാവസ്ഥ തെറ്റിച്ചേക്കാം.