Constipation: നെയ് മുതൽ കുതിർത്ത മുന്തിരി വരെ; മലബന്ധം മാറിനിൽക്കും, ആയുർവേദ വിദഗ്ദ്ധൻ പറയുന്നു
Constipation Remedies: നാരുകൾ, പ്രോബയോട്ടിക്സ്, സിട്രസ് പഴങ്ങൾ, പച്ചക്കറികൾ, ഉണക്കമുന്തിരി, ഈത്തപ്പഴം എന്നിവ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് മലബന്ധം അനായാസം ഇല്ലാതാക്കാൻ സഹായിക്കും. അത്തരത്തിൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ലളിതമായ മാറ്റങ്ങളെക്കുറിച്ച് അറിയാം.
മലബന്ധം അത്ര നിസാരമായി കാണേണ്ട ഒന്നല്ല. ക്രമരഹിതമായതോ വേദനാജനകമോ ആയ മലവിസർജ്ജനം, ചിലപ്പോൾ ചില അസുഖങ്ങളുടെ ലക്ഷണമായേക്കാം. മലബന്ധം മൂലം വളരെയധികം അസ്വസ്ഥതയും ഓക്കാനവും വിശപ്പില്ലായ്മയും എന്നിങ്ങനെ പലതും നേരിടേണ്ടി വന്നേക്കാം. മലബന്ധം ഒഴിവാക്കാൻ പല മരുന്നുകളും കഴിക്കുന്നവരുണ്ട്. എന്നാൽ സ്ഥിരമായാൽ ഇവയെല്ലാം ദോഷകരമാണ്. പകരം ചില ഭക്ഷണരീതികളിലൂടെ മലബന്ധം ഇല്ലാതാക്കാൻ കഴിയും.
നാരുകൾ, പ്രോബയോട്ടിക്സ്, സിട്രസ് പഴങ്ങൾ, പച്ചക്കറികൾ, ഉണക്കമുന്തിരി, ഈത്തപ്പഴം എന്നിവ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് മലബന്ധം അനായാസം ഇല്ലാതാക്കാൻ സഹായിക്കും. ആയുർവേദ വിദഗ്ദ്ധയായ ഡോ. ദിക്ഷ ഭാവ്സറിന്റെ അഭിപ്രായത്തിൽ, ഭക്ഷണം കഴിക്കാതിരിക്കുക, തണുത്ത, എരിവുള്ള, ഫാസ്റ്റ് ഫുഡും എന്നിവ അമിതമായി കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയവയാണ് മലബന്ധത്തിൻ്റെ പ്രധാന കാരണം.
കൂടാതെ ഭക്ഷണത്തിലെ നാരുകളുടെ കുറവ്, മോശം മെറ്റബോളിസം, അസ്വസ്ഥമായ ഉറക്ക രീതി, വൈകിയുള്ള അത്താഴം മുതൽ ഉദാസീനമായ ജീവിതശൈലി മലബന്ധത്തിന് കാരണമാകുന്നവയാണ്. അത്തരത്തിൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ലളിതമായ മാറ്റങ്ങളെക്കുറിച്ച് അറിയാം.
രാത്രി മുഴുവൻ കുതിർത്ത ഉണക്കമുന്തിരി
കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഇല്ലാതാക്കാൻ ഏറ്റവും ഉചിതമായ ഒരു മാർഗമാണ്. ഉണക്കമുന്തിരി കുതിർത്ത് വേണം കഴിക്കാൻ. കാരണം ഉണങ്ങിയവ കഴിക്കുമ്പോൾ നിങ്ങൾ വാതവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വഷളാക്കുകയും ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. കുതിർക്കുന്നത് ദഹിക്കാൻ എളുപ്പമാക്കുന്നു.
ഉലുവ
1 ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക. അതല്ലെങ്കിൽ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് 1 ടീസ്പൂൺ ഉലുവ പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കഴിക്കാം. അമിതമായ വാത, കഫ രോഗങ്ങളുള്ളവർക്ക് ഇത് ഉത്തമമാണ്.
നെല്ലിക്ക
നെല്ലിക്ക പല രോഗത്തിനും വളരെ നല്ലതാണ്. കൂടാതെ ആരോഗ്യത്തിനും. രാവിലെ വെറും വയറ്റിൽ പതിവായി നെല്ലിക്ക കഴിക്കുന്നത് മുടി കൊഴിച്ചിൽ, നരച്ച മുടി, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരമാണ്. നെല്ലിക്ക അരച്ച് വെള്ളമോ അതിൻ്റെ പൊടിയോ കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും.
പശുവിൻ പാൽ
പാൽ ഒരു പ്രകൃതിദത്ത പോഷകസമ്പുഷ്ടമായ ഒന്നാണ്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ എല്ലാവർക്കും ഒരുപോലെ ഫലപ്രദമായ ഒന്നാണ് പശുവിൻ പാൽ. ഗർഭിണികൾക്കും ഇത് കുടിക്കാം. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കുടിക്കുക.
പശു നെയ്യ്
ശു നെയ്യ് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. എരുമ നെയ്യ് ശരീരം ഭാരം വർദ്ധിപ്പിക്കുന്നതിനാൽ എല്ലാവർക്കും അനുയോജ്യമല്ല. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എരുമ നെയ്യ് നല്ലതാണ്. പരമാവധി ഗുണങ്ങൾക്കായി എരുമ നെയ്യേക്കാൾ എപ്പോഴും പശുവിൻ പാലും നെയ്യും കഴിക്കുക. വിട്ടുമാറാത്ത മലബന്ധമുള്ള ആളുകൾക്ക് 1 ടീസ്പൂൺ പശു നെയ്യ് ഒരു ഗ്ലാസ് ചൂടുള്ള പശുവിൻ പാലിനൊപ്പം ചേർത്ത് കുടിക്കുന്നത് നല്ലതാണ്.