AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Neypayasam: അമ്മമണമുള്ള അവസാനത്തെ രുചി… നെയ്പ്പായസം ഒരു കഥയല്ല… ഓർമ്മകളെ തിരിച്ചു വിളിക്കുന്ന വിഭവം

Neyppayasam Traditional Recipe: പണ്ട് ക്ഷേത്രങ്ങളിൽ പോയി വരുമ്പോൾ ഇലക്കീറിൽ കിട്ടിയിരുന്ന പായസം. പിന്നെ വിശേഷ ദിവസങ്ങളിൽ അടുക്കളയിൽ തയ്യാറാക്കുന്ന അതേ രുചി.

Neypayasam: അമ്മമണമുള്ള അവസാനത്തെ രുചി… നെയ്പ്പായസം ഒരു കഥയല്ല… ഓർമ്മകളെ തിരിച്ചു വിളിക്കുന്ന വിഭവം
neyPayasamImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 07 Dec 2025 19:40 PM

അമ്മ മരിച്ചുപോയ വീട്ടിൽ അടുക്കളയിൽ പരതിയ അച്ഛന് വിശക്കുന്ന മക്കൾക്ക് നൽകാൻ കിട്ടിയ വിഭവം. അമ്മ മണമുള്ള അവസാനത്തെ രുചി മക്കൾ നുണഞ്ഞിറക്കുമ്പോൾ അയാൾ ഓർക്കുന്നുണ്ട് അവൾ ആരായിരുന്നു എന്ന്. നികത്താനാവാത്ത ഓരോ അമ്മമണത്തിന്റെയും രുചിയോർമ്മയാണ് നെയ്പ്പായസം. മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കഥ പറയുന്നതും അമ്മ അവശേഷിപ്പിച്ച അവസാന മധുരത്തിന്റെ കഥ തന്നെ.

പണ്ട് ക്ഷേത്രങ്ങളിൽ പോയി വരുമ്പോൾ ഇലക്കീറിൽ കിട്ടിയിരുന്ന പായസം. പിന്നെ വിശേഷ ദിവസങ്ങളിൽ അടുക്കളയിൽ തയ്യാറാക്കുന്ന അതേ രുചി. നെയ്പ്പായസം എന്നാലേ ​ഗൃഹാതുരതയാണ്. ഇന്നും ഒന്നു കൂടി കഴിഞ്ഞ കാലത്തേക്കു മടങ്ങാനുള്ള ഒരു പാതയൊരുക്കാൻ ആ രുചിക്കൂട്ടിനെ കൂടെ കൂട്ടിയാലോ?

 

തയ്യാറാക്കുന്ന വിധം

 

ഉണക്കലരി നന്നായി കഴുകി ഏകദേശം 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. ശർക്കരയിൽ ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്ത് മാറ്റി വെക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് 3 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. നെയ്യ് ചൂടാകുമ്പോൾ കുതിർത്തുവെച്ച അരി ഇതിലിട്ട് ചെറിയ തീയിൽ നന്നായി വറുക്കുക.

Also read – അപ്പുണ്ണിയുടെ നാവിൽ കപ്പലോട്ടം, എംടി മലയാളിയെ കൊതിപ്പിച്ച വിഭവം,

വറുത്ത അരിയിലേക്ക് 3 കപ്പ് തിളച്ച വെള്ളവും ചതച്ച ഏലയ്ക്കയും ചേർക്കുക. പാത്രം അടച്ചുവെച്ച് തീ കുറച്ച് അരി ഉടയുന്നതുവരെ നന്നായി വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം. അരി വെന്ത് ഉടഞ്ഞ ശേഷം, ഇതിലേക്ക് തയ്യാറാക്കി വെച്ച ശർക്കരപ്പാനിയും ഒരു സ്പൂൺ നെയ്യും ചേർക്കുക. അരിയും ശർക്കരയും നന്നായി യോജിച്ച് കുറുകുന്നത് വരെ വരട്ടി എടുക്കുക.

മിശ്രിതം നന്നായി യോജിച്ച് പായസം കുറുകി തുടങ്ങുമ്പോൾ തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കുക. എല്ലാം ചേർന്ന് പായസം കുറുകിയ പരുവമാകുമ്പോൾ ബാക്കിയുള്ള ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് തീ ഓഫ് ചെയ്യുക.